ന്യൂയോര്‍ക്:യു.എസില്‍ മലയാളി വിദ്യാര്‍ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ന്യൂ മില്‍ഫോഡ് ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ ക്ലിന്റണ് ജി അജിത് ആണ് മരിച്ചത്.18 വയസ്സാണ് അജിത്തിന്.
വെള്ളിയാഴ്ച്ച പ്രാദേശിക സമയം വൈകുന്നേരം 7.15 മണിയോടെ ബറോ അത്ലറ്റിക് ഫീല്‍ഡുകള്‍ക്ക് സമീപമുള്ള ഡോര്‍ചെസ്റ്റര്‍ മാനര്‍ കെട്ടിടത്തിന് പുറകിലുള്ള ഹാര്‍ഡ് കാസില്‍ കുളത്തിലാണ് സംഭവം നടന്നത്.
സഹപാഠികൾ കളിച്ചു കൊണ്ടിരിക്കേ പന്ത് കുളത്തില്‍ പോയപ്പോള്‍ എടുത്ത് കൊടുക്കാമെന്നു പറഞ്ഞ് ക്ലിന്റണ് കുളത്തില്‍ ഇറങ്ങുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം. കുളത്തിലിറങ്ങിയ ക്ലിന്റനെ കാണാതായതോടെ മറ്റുള്ളവര്‍ അന്വേഷണം തുടങ്ങിയിരുന്നു . പിന്നീട് ആഴമുള്ള കുളത്തില്‍ മുങ്ങല്‍ വിദഗ്ധരെത്തി പരിശോധിച്ചപ്പോഴാണ് ക്ലിന്റന്റെ മൃതദേഹം ലഭിച്ചത്.
ന്യൂ ജേഴ്സി സെന്റ് പീറ്റേഴ്സ് മാര്‍തോമാ ചര്‍ച് അംഗങ്ങളായ അജിത് മാത്യുവും അന്നമ്മ ജോര്‍ജും ആണ് അജിത്തിന്റെ മാതാപിതാക്കള്‍. ഏക സഹോദരന് ക്രിസ് ജി അജിത്. .