സാധനം വാങ്ങണമെങ്കിൽ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകണം; ഡെക്കാത്തലോണെതിരെ പരാതിയുമായി എംപി

Spread the love

തൃണമൂൽ കോൺഗ്രസ് എംപി മെഹുവ മൊയിത്രയാണ് ഫ്രഞ്ച് സ്‌പോർട്ട്‌സ് റീടെയ്‌ലറായ ഡെക്കാത്തലോണിനെതിരെ പരാതിയുമായി വന്നത്. ഡെക്കാത്തലോണിൽ സാധനം വാങ്ങാനെത്തിയ തന്നോട് മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകാൻ സ്‌റ്റോർ അധികൃതർ നിർബന്ധിച്ചുവെന്ന് എംപി പറയുന്നു.

W3Schools.com

ഡൽഹിയിലെ അൻസൽ പ്ലാസയിലെ ഡെക്കാത്തലോണിൽ അച്ഛന് പാന്റ് വാങ്ങാനെത്തിയതായിരുന്നു എംപി. 1500 രൂപ വില വരുന്ന പാന്റുമായി ബില്ലിംഗ് കൗണ്ടറിൽ എത്തിയപ്പോൾ അവർ എംപിയോട് മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ആവശ്യപ്പെട്ടെന്നും ഇത് രണ്ടും നൽകാതെ പർചേസ് നടത്താൻ സാധിക്കില്ലെന്നും സ്റ്റോർ അധികൃതർ വ്യക്തമാക്കിയതായി എംപി. മൊബൈൽ നമ്പർ പോലുള്ള സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുന്നത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് വാദിച്ചു എംപി. ഒടുവിൽ സ്റ്റോർ മാനേജരെത്തി അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ നൽകിയാണ് ബില്ലിംഗ് പൂർത്തിയാക്കിയത്.

ഇന്ത്യയിലെ ഔട്ട്‌ലെറ്റുകളിൽ മാത്രമാണ് ഇത്തരം സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റങ്ങൾ നടക്കുന്നതെന്നും യുകെയിലെ ഡെക്കാത്തലോണിൽ പോയി സാധാനം വാങ്ങാൻ നൊബൈൽ നമ്പറോ ഇ-മെയിൽ ഐഡിയോ നൽകേണ്ടതില്ലെന്ന് എംപി ചൂണ്ടിക്കാട്ടി.

മെഹുവ മൊയ്ത്ര പോസ്റ്റിട്ടതോടെ സമാന അനുഭവവുമായി സുപ്രുംകോടതി അഭിഭാഷകും രംഗത്ത് വന്നു. ലെൻസ്‌കാർട്ടിൽ നിന്ന് തനിക്ക് സമാന അനുഭവമുണ്ടായതായി അഭിഭാഷകൻ കുറിച്ചു.

About Post Author

Related Posts

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട്‌ ചെയ്യുന്നതിനിടെ ഹൃദയാഘാതം ; മലപ്പുറം സ്വദേശിയ്‌ക്ക് റിയാദിൽ ദാരുണാന്ത്യം

Spread the love

വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. 

ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റതിനെ തുടർന്ന് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി..

Spread the love

ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശിയെ കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്..

Spread the love

കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

സ്വാതന്ത്ര്യദിനം കഴിഞ്ഞു. ഉയർത്തിയ കൊടി എന്ത് ചെയ്യണം എന്ന് സംശയം ഉണ്ടോ? ഉത്തരം ഇതാ…..

Spread the love

പതാക എങ്ങനെയൊണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുവേ ആളുകൾക്ക് ഗ്രാഹ്യം കുറവാണ്.

ഭക്ഷ്യ ധാന്യങ്ങളില്‍ കീടനാശിനി അടിച്ചു; റേഷന്‍കടയുടെ അംഗീകാരം റദ്ദാക്കി.

Spread the love

ജില്ലയില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പത്ത് റേഷന്‍ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായും മൂന്ന് എണ്ണത്തിന്റെ സ്ഥിരമായും റദ്ദ് ചെയ്തിട്ടുണ്ട്.

സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാൻ ചെന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ..

Spread the love

സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാൻ ബൈക്കിലെത്തിയ മണികണ്ഠനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ‌ പൊലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തു.

Leave a Reply

You cannot copy content of this page