മദ്രസ്സ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു..

Spread the love

കോഴിക്കോട് : സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2022 മാര്‍ച്ച്‌ 12, 13 തീയതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മദ്രസ്സാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു.
www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 1,68,000 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 1,63,195 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.

അഞ്ചാം തരത്തില്‍ 94.64, ഏഴാം തരത്തില്‍ 96.35, പത്താം തരത്തില്‍ 98, പന്ത്രണ്ടാം തരത്തില്‍ 99.6 ശതമാനം കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. അഞ്ചാം തരത്തില്‍ 10,872 കുട്ടികളും ഏഴാം തരത്തില്‍ 5,688 കുട്ടികളും പത്താം തരത്തില്‍ 2,961 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 192 കുട്ടികളും എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് നേടി.

കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ്, ജി.സി.സി എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി പതിനെട്ട് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളിലായി 2500 ഓളം അധ്യാപകര്‍ മൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്.

പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഏപ്രില്‍ 18 മുതല്‍ മെയ് ഒന്ന് വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സ്വദര്‍ മുഅല്ലിം മുഖേന വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്. (www.samastha.in എന്ന സൈറ്റില്‍ ഡൗണ്‍ലോഡ്‌സില്‍ Revaluation Form ലഭിക്കുന്നതാണ്).

പൊതുപരീക്ഷയും മൂല്യനിര്‍ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, മാനേജ്‌മെന്റ്, ഓഫീസ് ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ: അബ്ദുൾ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.

W3Schools.com

Related Posts

തൃശൂരിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു..

Spread the love

ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

This Post Has 3 Comments

Leave a Reply

You cannot copy content of this page