
തൃശൂർ : മാരകമയാകുമരുന്നായ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. മലപ്പുറം സ്വദേശികളാണ് പിടിയിലായത്. മുണ്ടേങ്ങാട്ട് നൗഫൽ (32), നെല്ലിശ്ശേരി ആന്തുർവളപ്പിൽ ഷാജഹാൻ (36), മേലേതിൽ ജസീ (27) എന്നിവരെയാണ് നാല് ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്. തൃശൂർ വേസ്റ്റ് പൊലീസാണ് മൂവരെയും പിടികൂടിയത്. തൃശൂർ പൂന്തോൾ ബീവറേജിന് സമീപത്ത് നടന്ന വാഹന പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്.