വിജയ് ബാബു ഒളിവിൽ; നടനെതിരെ വിമാനത്താവളങ്ങളിൽ ലുക്ക്‌ഔട്ട്‌ സർക്കുലർ പുറത്തുവിട്ട് പോലീസ്

Spread the love

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റാരോപിതനായ മലയാള നടനും, നിർമ്മാതാവുമായ വിജയ് ബാബു ഒളിവിൽ. ഇയാൾക്കെതിരെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പോലീസ് ലുക്ക്ഔട്ട് സർക്കുലർ നൽകി.

കേസ് രജിസ്റ്റർ ചെയ്തതോടെ നടൻ ഗോവ വഴി ദുബായിലേക്ക് കടന്നെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൊച്ചിയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലും വിജയ് ബാബുവിനായി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടിയുടെ പേരു വെളിപ്പെടുത്തി നടൻ ഫേസ്ബുക്കിൽ ലൈവ് വന്നതും ദുബൈയിൽ വെച്ചായിരുന്നുവെന്നാണ് പോലീസ് മനസ്സിലാക്കുന്നത്.

നടൻ ഇന്ത്യയിലെത്തിയ ഉടൻ തിരിച്ചറിഞ്ഞു പിടികൂടാനായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പോലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഇതോടെ നാട്ടിലെത്തിയ നടനെ കസ്റ്റഡിയിലെടുക്കാനാണ് പോലീസിന്റെ നീക്കം. ഇന്ന് ഉച്ചയോടുകൂടെ കേസിൽ വിജയ് ബാബു മുൻ‌കൂർ ജാമ്യഹർജി സമർപ്പിക്കും.

കേസിൽ നടിയല്ല താനാണ് ഇര എന്നാണ് ഇയാൾ അവകാശപ്പെട്ടത്. അതേസമയം മദ്യത്തിൽ രാസലഹരി കലർത്തി പലതവണ നടൻ തന്നെ ബലാത്സംഗം ചെയ്തുവെന്നടക്കം കൂടുതൽ ഗുരുതര ആരോപണങ്ങളാണ് നടി വിജയ് ബാബുവിനെതിരെ ഉയർത്തുന്നത്.

Related Posts

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൽ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

ഹെൽമറ്റ് വെറുതെയെടുത്ത് തലയിൽ വെച്ചാൽ പോര ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ ഇനി 2000 രൂപ പിഴ..

Spread the love

ഹെല്‍മറ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഹെല്‍മറ്റിന്റെ സ്ട്രാപ്പ് കെട്ടാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതും ഇതുമൂലം അപകടങ്ങള്‍ വര്‍ധിക്കുന്നതും കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരം.

Leave a Reply

You cannot copy content of this page