
കുന്നംകുളം: കാട്ടകാമ്പാല്‍ ചിറക്കലില്‍ വീടിന് തിപിടിച്ചു. പെരുമ്പുള്ളി നഗറിലെ പുലിക്കോട്ടില്‍ വില്‍സന്റെ വീട്ടിലാണ് അഗ്നിബാധയുണ്ടായത്.
നിരവധി വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. വിവരം അറിഞ്ഞെത്തിയ കുന്നംകുളം അഗ്നിരക്ഷ സേനാംഗങ്ങള്‍ തീ അണച്ചു.
ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന. വീടിന്റെ ആധാരം ഉള്‍പ്പെടെയുള്ള വിവിധ രേഖകള്‍, ടിവി, അലമാര, ഫര്‍ണീച്ചറുകള്‍,എന്നിവ കത്തി നശിച്ചിട്ടുണ്ട്.