കെ സ്വിഫ്റ്റിന്റെ ആദ്യ യാത്രയിൽ തന്നെ അപകടം ; 35000 രൂപയുടെ കണ്ണാടി ഇളകി..

Spread the love

തിരുവനന്തപുരം: ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്ത കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്റെ ആദ്യ യാത്രയില്‍ തന്നെ അപകടം. കല്ലമ്പലത്തിന് സമീപത്തുവെച്ച് ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോയി. 35,000 രൂപ വിലയുള്ള കണ്ണാടിയാണ് ഇളകിപ്പോയത്.

തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസിയുടെ ലെയ്‌ലാന്‍ഡ് ബസ് എതിരെ വന്ന ലോറിയുടെ സൈഡില്‍ കൂട്ടിയിടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി വര്‍ക് ഷോപ്പില്‍ നിന്നും മറ്റൊരു സൈഡ് മിറര്‍ എത്തിച്ചാണ് യാത്ര തുടര്‍ന്നത്.

ദീര്‍ഘദൂര സര്‍വീസുകള്‍ക്കായാണ് കെഎസ്ആര്‍ടിസി പുതിയ കമ്പനിയായ കെ- സ്വിഫ്റ്റ് സ്ഥാപിച്ചത്. ഇന്നലെയായിരുന്നു ആദ്യ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ്. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തത്. സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഭരണാനുകൂല സംഘടനകള്‍ വിട്ടു നിന്നിരുന്നു. ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ചടങ്ങ് ബഹിഷ്‌കരിച്ചത്. കെ- സ്വിഫ്റ്റിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷ സംഘടനകള്‍ ഉന്നയിച്ചത്.

ദീര്‍ഘ ദൂരയാത്രയ്ക്ക കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്വിഫ്റ്റ് സര്‍വീസിന് കെഎസ്ആര്‍ടിസിയുടെ ബുക്കിങ് വെബ്‌സൈറ്റായ http://www.online.keralartc.com -ല്‍ തന്നെയാണ് സ്വിഫ്റ്റിനുള്ള ബുക്കിങ്ങും സ്വീകരിക്കുന്നത്. സ്വിഫ്റ്റ് ബസുകള്‍ക്കെല്ലാം പ്രത്യേക പേര് നല്‍കിയിട്ടുണ്ട്. 325 കരാര്‍ ജീവനക്കാരെയാണ് സ്വിഫ്റ്റിലേക്ക് നിയമിച്ചിട്ടുള്ളത്. ഇവര്‍ക്ക് തൊപ്പിയുള്‍പ്പെടെ പ്രത്യേക യൂണിഫോം നല്‍കി. പീച്ച് കളര്‍ ഷര്‍ട്ടും, കറുത്ത പാന്റ്‌സും തൊപ്പിയുമാണ് വേഷം.

കെ- സ്വിഫ്റ്റ് ബസുകളില്‍ ലഗേജ് വെക്കുന്നതിന് കൂടുതല്‍ സ്ഥലവും കൈകാര്യം ചെയ്യുന്നതിന് ക്രൂവിന്റെ സഹായവും ലഭിക്കും. സുരക്ഷയും വൃത്തിയും മുന്‍തൂക്കം നല്‍കി സര്‍വീസുകള്‍ നടത്തുന്നതിനാണ് സ്വിഫ്റ്റ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസുകളില്‍ 99 എണ്ണം രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയായി. 28 എണ്ണം എസിയും എട്ടെണ്ണം എസി സ്ലീപ്പറും 20 എണ്ണം എസി സെമി സ്ലീപ്പറും. സംസ്ഥാന സര്‍ക്കാര്‍ ആദ്യമായാണ് സ്ലീപ്പര്‍ ബസുകള്‍ നിരത്തില്‍ ഇറക്കുന്നത്.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

പ്രവാസികൾ ശ്രദ്ധിക്കുക ; മരുന്നുകൾ കൊണ്ടുവരുന്നവർക്ക് മുന്നറിയിപ്പ്

Spread the love

യാത്രക്കാര്‍ കുറിപ്പടികളില്ലാതെ വിവിധ മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

പൊലീസ് സ്റ്റേഷനിലെത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു ; യുവാവിന് ദാരുണാന്ത്യം

Spread the love

സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരും അഭിഭാഷകരും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഷൈജുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചാവക്കാട് നഗരത്തിൽ ജൂൺ ഒന്ന് മുതൽ ഗതാഗത പരിഷ്ക്കരണം; പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് തീരുമാനം.

Spread the love

നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനയുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് തൃശ്ശൂര്‍  ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചിരുന്നു.

എസ്എസ്എൽസി പരീക്ഷ ഫലം ഉടൻ..

Spread the love

പരീക്ഷാഫലം ജൂൺ 15 നകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി

സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണു..

Spread the love

Spread the loveകൊല്ലം: കൊല്ലം പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ അകപ്പെട്ടു. ഇതില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്. കല്ലടയാര്‍ തീരത്തേക്ക് സെല്‍ഫിയെടുക്കുന്നതിനായാണ്…

കെജിഎഫ് കണ്ട് റോക്കി ഭായ്‌യെ അനുകരിച്ച 15കാരൻ ആശുപത്രിയിൽ..

Spread the love

ആവേശഭരിതനായി പതിനഞ്ചുകാരൻ സിഗരറ്റ് വലിക്കാൻ തുടങ്ങിയത്. പിന്നീട് തൊണ്ട വേദന, ചുമ ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

Leave a Reply

You cannot copy content of this page