
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിടിച്ച് കാൽനട യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറിഞ്ഞില്ലെന്ന് പോലീസ്. തമിഴ്നാട് സ്വദേശിയായ പരസ്വാമിയാണ് മരിച്ചത്. തൃശ്ശൂര്‍ കുന്നംകുളത്ത് ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം
സംഭവിക്കുന്നത്.
ചായ കുടിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ വേഗതയില്‍ എത്തിയ ബസ് പരസ്വാമിയെ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് ബസ് നിർത്താതെ പോയി തൃശ്ശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസാണ് പരസ്വാമിയെ ഇടിച്ചത്.
പൊലീസ് എത്തി പരസ്വാമിയെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ദൈവം കൈവിട്ടു. അതേസമയം അപകടം ഉണ്ടായത് ഡ്രൈവർ അറിഞ്ഞില്ലെന്ന് കുന്നംകുളം പൊലീസ് പറഞ്ഞു.