കെഎസ്ആർടിസി ഡബിൾ ഡക്കർ ഓപ്പൺ ടോപ്പ് ബസ്സുകളുടെ സർവീസ് ഇന്ന് മുതൽ

Spread the love

കെഎസ്ആർടിസി ആരംഭിക്കുന്ന ഡബിൾ ഡക്കർ ഓപ്പൺ ടോപ്പ് ബസ്സുകളുടെ സർവീസ് ഇന്ന് മുതൽ.

തലസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് നഗരം ചുറ്റിക്കാണാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. വൈകിട്ട് കിഴക്കേകോട്ടയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ബസ് ഫ്ളാഗ് ഓഫ് ചെയ്യും.

വിദേശ മോഡലാണ് കെഎസ്ആർടിസി തിരുവനന്തപുരത്തൊരുക്കുന്നത്. കെഎസ്ആർടിസി ബജറ്റ് ടൂർസ് ആണ് സഞ്ചാരികൾക്കായി നഗരം കാണാൻ മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ ബസ്സിൽ സവാരി ഒരുക്കുന്നത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, വെള്ളയമ്പലം, ലുലുമാൾ, കോവളം എന്നീ റൂട്ടുകളിലാണ് ബസ് സർവീസ് നടത്തുക.

നിലവിൽ വൈകുന്നേരം 5 മുതൽ 10 വരെ നീണ്ടു നിൽക്കുന്ന നൈറ്റ് സിറ്റി റൈഡും, രാവിലെ 9 മുതൽ 4 വരെ നീണ്ടു നിൽക്കുന്ന ഡേ സിറ്റി റൈഡുമാണ് സർവീസ് നടത്തുന്നത്. രണ്ട് സർവീസിലും ടിക്കറ്റ് നിരക്ക് 250 രൂപയാണ്. പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാർക്ക് വെൽക്കം ഡ്രിങ്ക്സും, സ്നാക്ക്സും ബസ്സിലുണ്ടാകും. ഡേ ആൻഡ് നൈറ്റ് നൈറ്റ് ഒരുമിച്ച് ടിക്കറ്റെടുക്കുന്നവർക്ക് പ്രത്യേക ഓഫറുകളുമുണ്ടാകും.

Related Posts

പ്രവാസികൾ ശ്രദ്ധിക്കുക ; മരുന്നുകൾ കൊണ്ടുവരുന്നവർക്ക് മുന്നറിയിപ്പ്

Spread the love

യാത്രക്കാര്‍ കുറിപ്പടികളില്ലാതെ വിവിധ മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

പൊലീസ് സ്റ്റേഷനിലെത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു ; യുവാവിന് ദാരുണാന്ത്യം

Spread the love

സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരും അഭിഭാഷകരും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഷൈജുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചാവക്കാട് നഗരത്തിൽ ജൂൺ ഒന്ന് മുതൽ ഗതാഗത പരിഷ്ക്കരണം; പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് തീരുമാനം.

Spread the love

നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനയുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് തൃശ്ശൂര്‍  ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചിരുന്നു.

എസ്എസ്എൽസി പരീക്ഷ ഫലം ഉടൻ..

Spread the love

പരീക്ഷാഫലം ജൂൺ 15 നകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി

സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണു..

Spread the love

Spread the loveകൊല്ലം: കൊല്ലം പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ അകപ്പെട്ടു. ഇതില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്. കല്ലടയാര്‍ തീരത്തേക്ക് സെല്‍ഫിയെടുക്കുന്നതിനായാണ്…

കെജിഎഫ് കണ്ട് റോക്കി ഭായ്‌യെ അനുകരിച്ച 15കാരൻ ആശുപത്രിയിൽ..

Spread the love

ആവേശഭരിതനായി പതിനഞ്ചുകാരൻ സിഗരറ്റ് വലിക്കാൻ തുടങ്ങിയത്. പിന്നീട് തൊണ്ട വേദന, ചുമ ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

Leave a Reply

You cannot copy content of this page