രണ്ട് മാസത്തെ ക്ഷേമ പെൻഷൻ തുക ഒന്നിച്ച് നൽകും..

Spread the love

തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.വിഷു, ഈസ്റ്റർ പ്രമാണിച്ചാണ് രണ്ട് മാസത്തെ പെൻഷൻ തുകയായ 3200 രൂപ ഒരുമിച്ച് നൽകുന്നത്. 2022 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ തുകയാണിത്.

ഏപ്രിലിലെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുകയാണ്. ഇന്നലെ മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 1537.88 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 208.55 കോടി രൂപയുമാണ് അനുവദിച്ചത്. 56.19 ലക്ഷം പേർക്കായി 1,746. 43 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. 56,97,455 പേർക്ക്‌ 3200 രൂപ വീതമാണ്‌ ലഭിക്കുക. പതിനാലിനുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.

Related Posts

വിസ്മയ കേസിൽ വിധി ഇന്ന്..

Spread the love

പ്രതി കിരൺ കുമാറിന് (kiran kumar)പരമാവധി പത്ത് വർഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്റെ കണക്കുകൂട്ടൽ

കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരുക്ക്..

Spread the love

പരുക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

അഞ്ച് മിനുട്ടുകൾക്കിടെ മൂന്ന് ഗോൾ ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി..

Spread the love

നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിര്‍ത്തി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്

ഗുരുവായൂരിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി..

Spread the love

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചനാംകുളങ്ങര ക്ഷേത്രത്തിന് സമീപം രായിമരക്കാർ വീട്ടിൽ ഷാജിയുടെ മകൻ ഫർഹാൻ(19)നെയാണ് ഇന്ന് വൈകീട്ട് 3 മണിയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു..

Spread the love

ബന്ധുവായ തുണ്ടത്തിൽ ജയൻ്റെ
വീട്ടിലേക്ക് വിരുന്നിന് പോയത്. വീടിനടുത്തുള്ള ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു.

പശുവിനെക്കുറിച്ചുള്ള പരാമർശം ; വിശദീകരണവുമായി നിഖില വിമൽ..

Spread the love

ഒരു കാര്യത്തില്‍ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണെന്നും ആ സമയത്ത് അത് പറയാന്‍ തോന്നി പറയുകയായിരുന്നുവെന്നും നിഖില വിമൽ കൂട്ടിച്ചേര്‍ത്തു

Leave a Reply

You cannot copy content of this page