സ്വന്തം മൂത്രം കുടിക്കും, മുഖവും കഴുകും ; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി കൊല്ലം തുളസി..

Spread the love

കൊച്ചി: തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി സിനിമാ താരം കൊല്ലം തുളസി. യൂറിൻ തെറാപ്പി ആണ് തൻ്റെ ഗ്ലാമറിൻ്റെ രഹസ്യമെന്നും യൂറിൻ നമ്മുടെ ശരീരത്തിലെ സകല രോഗങ്ങൾക്കും പ്രതിവിധിയാണെന്നും അദ്ദേഹം പറയുന്നു. താൻ തൻ്റെ തന്നെ മൂത്രം കുടിക്കാറുണ്ടെന്നും, അതുപയോഗിച്ച് മുഖം കഴുകാറുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. ഗ്ലോബൽ ന്യൂസ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ സുഹൃത്ത് വഴി വായിച്ച പുസ്തകത്തിൽ നിന്നുമാണ് യൂറിൻ തെറാപ്പിയെ കുറിച്ച് ആദ്യമായി അറിഞ്ഞതെന്ന് താരം പറയുന്നു. ആദ്യമൊക്കെ തനിക്ക് മടിയുണ്ടായിരുന്നുവെന്നും, പിന്നീട് സ്വന്തം മൂത്രം കുടിക്കാൻ തുടങ്ങിയെന്നും കൊല്ലം തുളസി പറയുന്നു. ‘രാവിലെയും ഉച്ചക്കും മൂത്രം കുടിക്കുക. കണ്ണിൽ എഴുതുക.

ഗാർഗിളിങ് ചെയ്യുക. മുഖം കഴുകുക അങ്ങനെ ഒരുപാട് പ്രക്രിയകളാണ് അതുകൊണ്ട് ചെയ്യാനുള്ളത്. എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. സകല രോഗങ്ങൾക്കും പ്രതിവിധിയാണ് മൂത്രം. യൂറിൻ തെറാപ്പിയെ കുറിച്ച് ബൈബിളിലും ഖുർആനിലും ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ട്’, കൊല്ലം തുളസി പറഞ്ഞു.

അതേസമയം, വ്യക്തിപരമായ അഭിപ്രായം നടത്തിയപ്പോൾ മതത്തെ കൂട്ടുപിടിച്ച് വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് നിരവധി പേരാണ് നടനെതിരെ രംഗത്ത് വന്നത്. ഇതോടെ തൻ്റെ പ്രസ്താവനയിൽ കൊല്ലം തുളസി മാപ്പ് പറഞ്ഞു. ഖുർആനിൽ അങ്ങനെയൊരു പരാമർശം ഇല്ലെന്നും താൻ മറ്റൊന്നാണ് ഉദ്ദേശിച്ചതെന്നും തുളസി പറഞ്ഞു. ഒരുകാലത്ത് മലയാള സിനിമയിലെ സ്ഥിരം സാനിധ്യമായിരുന്ന, അഭിനേതാവാണ് കൊല്ലം തുളസി. വില്ലനായും ശക്തനായ രാഷ്ട്രീയനേതാവുമായൊക്കെ കൊല്ലം തുളസി എന്ന നടൻ അരങ്ങ് തകർത്തിട്ടുണ്ട്.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

വിസ്മയ കേസിൽ വിധി ഇന്ന്..

Spread the love

പ്രതി കിരൺ കുമാറിന് (kiran kumar)പരമാവധി പത്ത് വർഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്റെ കണക്കുകൂട്ടൽ

കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരുക്ക്..

Spread the love

പരുക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

അഞ്ച് മിനുട്ടുകൾക്കിടെ മൂന്ന് ഗോൾ ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി..

Spread the love

നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിര്‍ത്തി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്

ഗുരുവായൂരിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി..

Spread the love

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചനാംകുളങ്ങര ക്ഷേത്രത്തിന് സമീപം രായിമരക്കാർ വീട്ടിൽ ഷാജിയുടെ മകൻ ഫർഹാൻ(19)നെയാണ് ഇന്ന് വൈകീട്ട് 3 മണിയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു..

Spread the love

ബന്ധുവായ തുണ്ടത്തിൽ ജയൻ്റെ
വീട്ടിലേക്ക് വിരുന്നിന് പോയത്. വീടിനടുത്തുള്ള ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു.

പശുവിനെക്കുറിച്ചുള്ള പരാമർശം ; വിശദീകരണവുമായി നിഖില വിമൽ..

Spread the love

ഒരു കാര്യത്തില്‍ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണെന്നും ആ സമയത്ത് അത് പറയാന്‍ തോന്നി പറയുകയായിരുന്നുവെന്നും നിഖില വിമൽ കൂട്ടിച്ചേര്‍ത്തു

Leave a Reply

You cannot copy content of this page