
ചരിത്ര വിജയത്തോടെ കെജിഎഫ് ചാപ്റ്റര്‍ 2 പ്രദര്‍ശനം തുടരുകയാണ്. 600 കോടി കളക്ഷന്‍ നേടിയ സിനിമ 200 കോടിയാണ് ഹിന്ദി പതിപ്പ് കൊണ്ട് മാത്രം നിര്‍മ്മാതാവിന് നേടിക്കൊടുത്തത്. ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും കളക്ഷൻ 50 കോടി കളക്ഷന്‍ കടന്നു. ‘കെജിഎഫ് ചാപ്റ്റര്‍ 2’ സിനിമ കേരളത്തില്‍ നിന്ന് എത്ര കളക്ഷൻ നേടിയെന്ന് അറിയാൻ കൗതുകമുണ്ടാകും അല്ലേ?
മലയാളികളും സിനിമക്ക് വലിയ വരവേൽപ്പാണ് നൽകിയത്. റിലീസിൻ്റെആദ്യത്തെ നാല് ദിവസങ്ങളിൽ മാത്രം ചിത്രം 28 കോടിയാണ് കേരളത്തില്‍ നിന്ന് ചിത്രം നേടിയത്. ഒരു കന്നഡ സിനിമ കേരളത്തില്‍ നിന്നും നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്.
റിലീസ് ചെയ്ത ആദ്യദിനത്തില കെജിഎഫ് ചാപ്റ്റർ പഴയ 2 റെക്കോര്‍ഡുകള്‍ തിരുത്തി. ഒറ്റ ദിവസം കൊണ്ട് 7.3 കോടി ആയിരുന്നു കെജിഎഫിന്റെ നേടിയത്.