കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നു ; 50000 രൂപ വരെ സമ്മാനം.

Spread the love

കണ്ണൂർ : സംസ്ഥാന വിനോദസഞ്ചാര വകുപ്പും കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് കയാക്കിംഗ് മത്സരം സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 24ന് പറശ്ശിനിക്കടവ് മുതല്‍ അഴീക്കല്‍ പോര്‍ട്ട് വരെയാണ് കയാക്കത്തോണ്‍ നടക്കുക.

വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആണ്‍, പെണ്‍, മിക്സഡ് വിഭാഗങ്ങളിലായി സിംഗ്ള്‍, ഡബിള്‍സ് മത്സരങ്ങളാണ് ഉണ്ടാവുക. സിംഗിളില്‍ ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയുമാണ്. ഡബിള്‍സില്‍ 50,000 രൂപയും 30,000 രൂപയുമാണ് യഥാക്രമം സമ്മാനത്തുക.

പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനലില്‍നിന്ന് രാവിലെ ഏഴിനാണ് മത്സരങ്ങള്‍ ആരംഭിക്കുക. 10.8 കിലോമീറ്ററാണ് ആകെ ദൂരം.

https://dtpckannur.com/kayakathon എന്ന ലിങ്ക് വഴി കയാക്കിംഗ് മത്സരത്തില്‍ പങ്കെടുക്കാം. 1000 രൂപയാണ് രജിസ്ട്രേഷന്‍ ഫീ. 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് മത്സരിക്കാനാവുക.

ജലസാഹസിക ടൂറിസം രംഗത്ത് അനന്തമായ സാധ്യതകളാണ് കേരളത്തിനുള്ളതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ‘കേരളത്തിന്‍റെ പ്രിയപ്പെട്ട സാഹസിക വിനോദസഞ്ചരമായി കയാക്കിംഗ് മാറിക്കഴിഞ്ഞു. സ്കൂബാ ഡൈവിങ്, പരാസെയ്ലിംഗ്, കയാക്കിംഗ് തുടങ്ങിയ സാഹസിക ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് വിനോദ സഞ്ചാര വകുപ്പ്’ -മന്ത്രി പറഞ്ഞു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഒരുമനയൂർ മൂന്നാംകല്ലിൽ ബൈക്കിൽനിന്ന് തെന്നിവീണ് യാത്രികന് പരിക്ക്.

Spread the love

ഇയാളെ പി. എം മൊയ്‌ദീൻ ഷാ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എംഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിയെ കണ്ടു..

Spread the love

ഇന്ന് പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള കെട്ടിടമെന്ന ബഹുമതി ബുര്‍ജ് ഖലീഫക്ക്..

Spread the love

സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും പ്രശസ്തിയുള്ള രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഇന്തോനേഷ്യയാണ്

പി സി ജോർജ് റിമാൻഡിൽ..

Spread the love

14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

You cannot copy content of this page