കണ്ണൂർ സർവകലാശാല ചോദ്യപ്പേപ്പർ വീണ്ടും വിവാദത്തിലേക്ക്; ബോട്ടണി പരീക്ഷയ്ക്ക് നൽകിയത് 2020 ലെ ചോദ്യപേപ്പറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി

Spread the love

കണ്ണൂർ സർവകലാശാല മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയിൽ വീഴ്ച വന്നതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന പരീക്ഷയ്ക്കായി നൽകിയത് 2020ലെ ചോദ്യപേപ്പറിന്റെ തനിപ്പകർപ്പാണ്.

2020 ലെ പരീക്ഷ ചോദ്യപ്പേപ്പറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയായിരുന്നു കഴിഞ്ഞ ദിവസ നടന്ന പരീക്ഷയ്ക്ക് നൽകിയത്. തിയതി മാത്രമാണ് മാറ്റിയിറ്റുള്ളത്. സാധാരണഗതിയിൽ മുപ്പത് ശതമാനം ചോദ്യങ്ങൾ ആവർത്തിക്കാറുണ്ട്. എന്നാൽ ഇത് പക്ഷേ തിയതി മാത്രം മാറ്റി തനിപ്പകർപ്പാണ് നൽകിയത്.

സർവകലാശാല ചട്ടങ്ങൾ അനുസരിച്ച് ബിഎസ്‌സി പരീക്ഷകൾക്ക് കൃത്യമായി തന്നെ ചോദ്യ പേപ്പറുകൾ തയാറാക്കണം, വ്യത്യസ്ത സെറ്റുകൾ തയാറാക്കണം. ഇതിൽ ഉപയോഗിക്കാത്ത സെറ്റുകളാണ് സേ പരീക്ഷയ്ക്ക് ഉപയോഗിക്കേണ്ടത്.

നേരത്തെ സൈക്കോളജി പരീക്ഷയിലും സമാന രീതിയിൽ വീഴ്ച കണ്ടത്തിയിരുന്നു. സൈക്കോളജി ബിരുദ പരീക്ഷകളിൽ 2020 തിലെ അതേ ചോദ്യപേപ്പർ ഇത്തവണയും ആവർത്തിക്കുകയായിരുന്നു. മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ആവർത്തിച്ചത്. തുടർന്ന് വൈസ് ചാൻസലർ ഈ പരീക്ഷ റദ്ദാക്കുകയും ചോദ്യപേപ്പർ വീഴ്ചയിൽ റിപ്പോർട്ട് തേടുകയും ചെയ്തു. പരീക്ഷാ കൺട്രോളറോടാണ് വൈസ് ചാൻസലർ റിപ്പോർട്ട് തേടിയത്.

ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവം പഠിക്കാൻ അന്വേഷണ കമ്മീഷനെയും നിയോഗിച്ചതായി സർവകലാശാല അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നടക്കാനുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ ഇനി നടക്കാനുള്ള പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. ഇക്കാര്യമാവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ.ആർ.കെ.ബിജു വൈസ് ചാൻസിലർക്ക് കത്ത് നൽകി. വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകൾ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Related Posts

ഒരുമനയൂർ മൂന്നാംകല്ലിൽ ബൈക്കിൽനിന്ന് തെന്നിവീണ് യാത്രികന് പരിക്ക്.

Spread the love

ഇയാളെ പി. എം മൊയ്‌ദീൻ ഷാ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എംഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിയെ കണ്ടു..

Spread the love

ഇന്ന് പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള കെട്ടിടമെന്ന ബഹുമതി ബുര്‍ജ് ഖലീഫക്ക്..

Spread the love

സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും പ്രശസ്തിയുള്ള രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഇന്തോനേഷ്യയാണ്

പി സി ജോർജ് റിമാൻഡിൽ..

Spread the love

14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

You cannot copy content of this page