
കൊച്ചി:ഇന്ദ്രന്‍സ് , മുരളി ഗോപി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന ‘കനകരാജ്യ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു .
നിവിന്‍ പോളി, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വഴി പുറത്തുവിട്ടത് .
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ നടന്ന രണ്ട് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം നിർമിച്ചിരിക്കുന്നത് . ‘സത്യം മാത്രമേ ബോധിപ്പിക്കൂ’, ‘വീകം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ ഹരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മൂന്നാം ചിത്രമാണ് കനകരാജ്യം. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.
ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, കോട്ടയം രമേഷ്, രാജേഷ് ശര്‍മ്മ, ഉണ്ണി രാജ്, അച്ചുതാനന്ദന്‍, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങന്‍, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരനാണ് ഈണം പകര്‍ന്നിരിക്കുന്നത് . അഭിലാഷ് ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.അജീഷാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.