
മരക്കാര്‍, ഹൃദയം, ബ്രോഡാഡി എന്നീ സിനിമകളിലൂടെ നായികയായി എത്തിയിരുന്നു താരമാണ് കല്യാണി . ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിലെ ഒരു സന്തോഷവാര്‍ത്തയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ദുബായില്‍ വെച്ച് തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷം പൊടിപൊടിച്ചതിന്റെ വിശേഷങ്ങളാണ് കല്യാണി തന്റെ സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചത്.
ദുബായ് നഗരത്തില്‍ കറങ്ങിയടിച്ച് കൂട്ടുകാര്‍ക്കൊപ്പം തന്റെ ജന്മദിനം കല്യാണി ആഘോഷമാക്കി മാറ്റി. ഇതിനോടനുബന്ധിച്ചുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. താരത്തിന് ആശംസകള്‍ അറിയിച്ച് സിനിമാ രംഗത്തെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.
സിനിമയുടെ ഷൂട്ട് കഴിഞ്ഞ ശേഷമാണ് കല്യാണി പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിറന്നാള്‍ ദിനത്തില്‍ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങളായിരുന്നു കല്യാണിയ്ക്ക് സാധിച്ചെടുക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നത്. എന്നാല്‍ എതെങ്കിലും ഒന്ന് തിരഞ്ഞെടുക്കൂ എന്നായിരുന്നു സുഹൃത്തുക്കളുടെ നിര്‍ദേശം എന്നാണ് കല്യാണി പറയുന്നത്.