
പയ്യോളി: കോഴിയിറച്ചി വില്പനശാലയില് കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമകളില്‍ ഒരാള്‍ അറസ്റ്റിലായി . അയനിക്കാട് ചൊറിയന്‍ചാല്‍ താരേമ്മല്‍ പി.കെ.
സുനീറിനെയാണ് പയ്യോളി എസ്.ഐ സുനില്‍കുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. പയ്യോളി ബിസ്മി നഗറിലെ ‘റാഡോ’ ചിക്കന്‍ സ്റ്റാളിലാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ രഹസ്യവിവരത്തെ തുടര്‍ന്ന് 27 ഗ്രാം കഞ്ചാവ് പിടികൂടിയത്.
പ്രതിയെ ചൊവ്വാഴ്ച പയ്യോളി മുനിസിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.ടൗണിലും പരിസരത്തും മയക്കുമരുന്നു മാഫിയ പിടിമുറുക്കുന്നതിനെതിരെ ജനജാഗ്രത സമിതി രൂപവത്കരിച്ച് കഴിഞ്ഞ ജനുവരി മുതല്‍ വിപുലമായ പ്രവര്‍ത്തനം ഉണ്ടായിരുന്നു. ജാഗ്രത സമിതിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചതോടെ പയ്യോളിയില്‍ വീണ്ടും മയക്കുമരുന്നു മാഫിയ സജീവമാകുന്നതില്‍ നാട്ടുകാര്‍ വളരെയതികം ആശങ്കയിലാണ്.