വ്യത്യസ്മായ ശവസംസ്കാര രീതി കൊണ്ട് തലയോട്ടി ഗ്രാമം എന്ന് വിളിക്കപ്പെടുന്ന നാട്..

Spread the love

ലോകത്തുള്ള വിചിത്രമായ സ്ഥലങ്ങളിൽ ഒന്നിനെയാണ് പരിചയപ്പെടുത്തുന്നത്. ആളുകളെ ഭീതിപ്പെടുകയും അമ്പരപ്പിക്കുകയും ഒക്കെ ചെയ്യുന്ന സ്ഥലമാണിത്. തലയോട്ടി ഗ്രാമം.

വ്യത്യസ്ത ജന്തു, സസ്യങ്ങളാൽ ഒക്കെ അത്ഭുതപ്പെടുത്തുന്ന രാജ്യമാണ് ഇന്തോനേഷ്യ. ഇതിൽ പസഫിക് മഹാസമുദ്രത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെയും കൂട്ടമായ ഈ രാജ്യത്തിലെ ഒരു പ്രദേശമാണ് ബാലി ദ്വീപ്. ഈ ബാലി ദ്വീപിലാണ് തലയോട്ടി ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിന്റെ യഥാര്‍ത്ഥ പേര് ട്രുണിയൻ എന്നാണ്.
ഈ ഗ്രാമത്തിലേക്ക് സാധാരണ അധികം സഞ്ചാരികള്‍ എത്താറില്ല. ബത്തൂര്‍ നദി കടന്ന് വേണം ഇവിടെ എത്തിപ്പെടാന്‍. പ്രദേശത്തെ തലയോട്ടി ഗ്രാമം എന്ന് വിളിക്കുന്നത് ഈ ഗ്രാമത്തിലെ വിചിത്രമായ ശവസംസ്‌കാര രീതിക്കൊണ്ടാണ് . ബാലിയിലെ മറ്റ് നിന്നും പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന ഒരിടമാണ് ട്രുണിയന്‍ ഗ്രാമം.

ഇവിടെ ആരെങ്കിലും മരണപ്പെട്ടാൽ ശവശരീരം ട്രു മെണിയന്‍ എന്ന സുഗന്ധമുള്ള ഒരു മരത്തിന്റെ കീഴില്‍ മുള കൊണ്ട് തയ്യാറാക്കിയ ഒരു തുറന്ന കൂടിനുള്ളില്‍ അടക്കും. ശരീരം പ്രകൃതിയുമായി നേരിട്ട് ലയിക്കണമെന്നാണ് ഈ ഗോത്രസമൂഹത്തിന്റെ വിശ്വാസം. ശരീരം മുഴുവനും അഴുകി ജീര്‍ണിച്ച് പോയി കഴിയുമ്പോള്‍ തലയോട്ടിയും അസ്ഥിയും ഒരു കല്ലുക്കൊണ്ട് ചെരിച്ചു കെട്ടിയ തറയില്‍ എല്ലാവര്‍ക്കും കാണുന്നതുപോലെ പ്രത്യേക തരത്തില്‍ സ്ഥാപിക്കും.

നൂറ്റാണ്ടുകളായി ഇങ്ങനെ ആചരിച്ച് പോരുന്നതിനാല്‍ ആ തറയില്‍ ഒട്ടേറെ തലയോട്ടികളും അസ്ഥികളും കാണാന്‍ കഴിയും. പുറംലോകത്തുള്ളവര്‍ക്ക് ഇത് ഒരു ഭീതിപ്പെടുത്തുന്ന കാഴ്ചയാണ്. അതുക്കൊണ്ട് തന്നെ അവര്‍ ഈ ഗ്രാമത്തെ തലയോട്ടികളുടെ ഗ്രാമം എന്ന് വിശേഷിപ്പിക്കാറുണ്ട്. സ്ത്രീകളെ ഈ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുപ്പിക്കാറില്ല. അതുപോലെ വിവാഹം കഴിഞ്ഞവരുടെ മൃതദ്ദേഹങ്ങള്‍ മാത്രമെ ഇത്തരത്തില്‍ ആചാരം നടത്തുകയുള്ളൂ. അല്ലാത്തവരുടെ മൃതദേഹം ദഹിപ്പിക്കുകയാണ് പതിവ്.

പത്താം നൂറ്റാണ്ടുമുതലുള്ള ഒരു പുരാതന ക്ഷേത്രവുമിവിടെയുണ്ട്. ഭട്ടാര ഡ തോണ്ട എന്നറിയപ്പെടുന്ന റതു ഗെഡെ പാന്‍സെറിംഗ് ജഗതിനെയാണ് ഗോത്ര വര്‍ഗ്ഗക്കാര്‍ തങ്ങളുടെ ദൈവവും രക്ഷാധികാരിയുമായി ഒക്കെ കരുതുന്നത്. ബത്തൂര്‍ അഗ്നിപര്‍വ്വതവുമായി (മൗണ്ട് ആംങ്ങ്) ബന്ധപ്പെടുത്തിയാണ് ഈ ദൈവത്തെ ആരാധിക്കുന്നത്. ഇവരുടെ മതപരമായ കാര്യങ്ങളിലും ഒട്ടേറെ വിചിത്രമായ ആചാരങ്ങള്‍ കാണാന്‍ സാധിക്കും.

ബാലിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഒട്ടേറെയിടങ്ങളല്‍ കാണാനുണ്ട്. അതിശയിപ്പിക്കുന്ന പര്‍വ്വതങ്ങള്‍, പുരാതന ക്ഷേത്രങ്ങള്‍, മനോഹരമായ കടത്തീരങ്ങള്‍ എന്നിവയാല്‍ ഇത് അനുഗ്രഹീതമാണ് ഈ ദ്വീപ്. സംസ്‌കാരം, പാരമ്പര്യങ്ങള്‍, സവിശേഷമായ ഭക്ഷണങ്ങളും പാചകരീതികളും, സഞ്ചാരി-സൗഹൃദരായിട്ടുള്ള പ്രദേശവാസികള്‍ അങ്ങനെ നല്ലൊരു അനുഭവമായിരിക്കും ബാലിയാത്ര എന്നതില്‍ സംശയമില്ല.

Related Posts

ഒഴുകിയിറങ്ങുന്ന അരുവികൾക്കിടയിൽ സുന്ദരിയായി മങ്കയം..

Spread the love

മഴക്കാടുകളില്‍നിന്ന് ഒഴുകിയിറങ്ങുന്ന അരുവിയില്‍ കുളിച്ച്, പ്രകൃതിഭംഗി ആസ്വദിക്കാന്‍ പറ്റിയ ഇടമാണ്. മങ്കയം പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങള്‍. തിരുവനന്തപുരം നിവാസികള്‍ക്ക് ഒരു വാരാന്ത വിനോദസഞ്ചാര കേന്ദ്രമാണിത്.

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങൾക്കിടയിൽ മുന്നാറിന്റെ മാട്ടുപ്പെട്ടി..

Spread the love

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മാട്ടുപ്പെട്ടിയിലേക്കുയര്‍ന്നു കയറുന്ന വഴിയും ആകര്‍ഷകമാണ്.

മൂന്നാറിന്റെ ദേവികുളം ; സസ്യജന്തുജാലങ്ങളുടെ കലവറ..

Spread the love

സീതാദേവി തടാകം വര്‍ഷത്തില്‍ ഏതു സമയവും സഞ്ചാരികള്‍ക്കു പ്രിയമേകും. ശുദ്ധമായ ജലപരപ്പും മനോഹരമായ പ്രകൃതിയും ഉല്ലാസ നിമിഷങ്ങളേകും. ഈ തടാകം ചൂണ്ട ഇടുന്നതിനും യോജിച്ചതാണ്

അഞ്ചുരുളി ഭയാനകമാണ്, എന്നാൽ അതിശയിപ്പിക്കുന്നതാണ്..

Spread the love

ഇരട്ടയാറിൽ നിന്ന് അഞ്ചുരുളിയിലേക്ക് ഒറ്റ ടണലായി പാറയുടെ ഉൾഭാഗത്തൂടെ കോൺട്രാക്ടർ പൈലി പിള്ളയുടെ നേതൃത്വത്തിലാണ് നിർമാണം പൂർത്തീകരിച്ചത്.

തേക്കടിയിലേക്ക്..

Spread the love

പെരിയാര്‍ വന്യജീവി സങ്കേതവും പെരിയാര്‍ തടാകവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

കേരളത്തിന്റെ കാശ്മീർ ; കാന്തല്ലൂർ..

Spread the love

ആപ്പിൾ, പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ലവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയ കേരളത്തിൽ കണ്ടുവരുന്നതും അല്ലാത്തതുമായ പഴം, പച്ചക്കറി വർഗ്ഗങ്ങൾ ഇവിടെ കൃഷി ചെയ്തുവരുന്നു

Leave a Reply

You cannot copy content of this page