
നടിയെ ആക്രമിച്ച കേസന്വേഷണത്തിന് കാലാവധി നീട്ടി നൽകി ഹൈക്കോടതി. ഒന്നര മാസം കൂടെ സമയം അന്വേഷണസംഘത്തിന്റെ അനുവദിച്ചിട്ടുണ്ട്. മെയ് 30ന് മുന്നോടിയായി അന്വേഷണം പൂർത്തിയാക്കണം.
പ്രതികളെയും സാക്ഷികളെയും ചോദ്യം ചെയ്യാനും, ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാനുമുണ്ടെന്നതിനാൽ മൂന്നു മാസത്തെ കാലാവധി ആവശ്യപ്പെട്ട് പ്രോസീക്യൂഷൻ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗിൾ ബെഞ്ചിന്റെ പുതിയ ഉത്തരവ്. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
അകാരണമായി കേസ് നീട്ടുകയാണെന്നും കെട്ടിച്ചമച്ച തെളിവുകൾ സൃഷ്ടിക്കുകയാണെന്നും ദിലീപ് കോടതിയിൽ ആരോപിച്ചു. എന്നാൽ വധഗൂഡാലോചനാക്കേസിൽ ദിലീപ് സമർപ്പിച്ച ഹർജി കോടതി തള്ളി. കേസ് മറ്റൊരു എജൻസിക്ക് വിടേണ്ട കാര്യമില്ലെന്ന് പറഞ്ഞ കോടതി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി നിർണ്ണായകമാണെന്നും ചൂണ്ടിക്കാട്ടി.