അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി ഉൽഘാടനം ഏപ്രിൽ 16 ന്.

Spread the love

ഗുരുവായൂർ: അഴുക്കുച്ചാൽ പദ്ധതി ഏപ്രിൽ 16ന് ബഹു.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ഗുരുവായൂർ നിവാസികൾക്കും തീർത്ഥാടകർക്കും ആശ്വാസമായി ക്ഷേത്രനഗരിയിലെ ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി യഥാർഥ്യമാകുന്നത്.

ചക്കംകണ്ടത്ത് സ്ഥാപിച്ചിരിക്കുന്ന 3 ദശലക്ഷം ലിറ്റർ ശേഷിയുള്ള മാലിന്യ സംസ്കരണ ശാഖ, 3 സംഭരണ കിണറുകൾ, 3 പമ്പ് ഹൗസുകൾ, 7.34 കിലോമീറ്റർ സ്വീവറേജ് സംഭരണ ശൃoഖല, പമ്പുസെറ്റുകൾ, ജനറേറ്ററുകൾ ഉൾപ്പെടെ 13.23 കോടി രൂപയാണ് ആകെ പദ്ധതി നിർവഹണത്തിന് ചിലവഴിച്ചിട്ടുള്ളത്.

പദ്ധതിയുടെ 3 ദശലക്ഷം ശേഷിയുള്ള മാലിന്യ സംസ്കരണ ശാലയുടെ പ്രവർത്തികളുടെ 90% പണികൾ 2010ന് മുൻപേ പൂർത്തിയായിരുന്നു.

എന്നാൽ സംഭരണ ശൃoഖലയുടെ പ്രവർത്തനാനുമതി 20.07.2011ന് 850 ലക്ഷം രൂപയ്ക് നൽകിയെങ്കിലും പലവിധ സാങ്കേതിക കാരണങ്ങളാൽ പ്രവൃത്തി പൂർത്തീകരിക്കാൻ സാധിച്ചില്ല.

തീർത്ഥാടന കേന്ദ്രമായ ക്ഷേത്രനഗരിയിലെ തിരക്കുകളും, ഇടുങ്ങിയ റോഡുകളും ഉയർന്ന ജലവിതാനവും പദ്ധതിയെ ബാധിച്ചു. പല കാലഘട്ടങ്ങളിലായി സംഭരണ ശൃഖലയുടെ പരിശോധനയ്ക്കായി സ്ഥാപിച്ച മാൻഹോളുകൾ കാലാകാലങ്ങളിൽ ചെയ്ത ടാറിങ്ങിൽ മൂടിപോയതിനാൽ ന്യൂനതകൾ പരിശോധിച്ച് അവ പരിഹരിക്കുന്നതിനു കാലതാമസം എടുത്തു.

ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി 30.09.2021 മാലിന്യസംസ്കരണശാല ഉൾപ്പെടെ ഭാഗികമായും, 16.11.2021ന് പൂർണമായും കമ്മിഷൻ ചെയ്ത് സ്വീവറേജ് കണക്ഷനുകൾ കൊടുത്തു തുടങ്ങുകയും ചെയ്തിട്ടുള്ളതാണ്.

അഴുക്കുച്ചാൽ പദ്ധതിക്കായി പൊളിച്ച ഗുരുവായൂർ ഔട്ടർറിങ് റോഡിന്റെ നവീകരണം 4.25 കോടി രൂപ ചിലവിൽ പൂർത്തീകരിച്ചു വരികയാണ്.

Related Posts

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങൾക്കിടയിൽ മുന്നാറിന്റെ മാട്ടുപ്പെട്ടി..

Spread the love

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മാട്ടുപ്പെട്ടിയിലേക്കുയര്‍ന്നു കയറുന്ന വഴിയും ആകര്‍ഷകമാണ്.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

ഹെൽമറ്റ് വെറുതെയെടുത്ത് തലയിൽ വെച്ചാൽ പോര ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ ഇനി 2000 രൂപ പിഴ..

Spread the love

ഹെല്‍മറ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഹെല്‍മറ്റിന്റെ സ്ട്രാപ്പ് കെട്ടാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതും ഇതുമൂലം അപകടങ്ങള്‍ വര്‍ധിക്കുന്നതും കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരം.

Leave a Reply

You cannot copy content of this page