മലയാളികൾ ആഗ്രഹിച്ച ഫീച്ചറുമായി ഗൂഗിൾ മാപ്പ്..

Spread the love

ന്യൂഡൽഹി: ഇന്ത്യ ഉൾപ്പടെയുള്ള തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലുള്ളവർക്ക് മാത്രമായി മാത്രമായി തകർപ്പൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മാപ്പ്. ടോൾ നിരക്കുകൾ അറിയാൻ സാധിക്കും എന്നതാണ് പുതിയ ഫീച്ചർ.

W3Schools.com

ഇന്ത്യ, യുഎസ്, ജപ്പാൻ, ഇൻഡൊനീഷ്യ എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം ലഭിക്കുക. ഇതുവഴി യാത്രകൾക്കായി ഏത് പാത തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനും, ടോൾ ഒഴിവാക്കി യാത്ര ചെയ്യാനും യാത്രാ ചിലവ് മുൻകൂട്ടി കണക്കാക്കാനും സാധിക്കും.

യാത്ര തുടങ്ങുന്നതിന് മുമ്പ് യാത്രയ്ക്കിടെ ആവശ്യമായി വരുന്ന ടോൾ നിരക്ക് എത്രയാണെന്ന് മുൻകൂട്ടി അറിയാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുക. പ്രാദേശിക അധികൃതരിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സേവനം ഒരുക്കുന്നത്.

ഇന്ത്യയിലെ 2000-ത്തോളം ടോൾ റോഡുകളിലെ നിരക്കുകൾ ഈ മാസം തന്നെ ഗൂഗിൾ മാപ്പിന്റെ ആൻഡ്രോയിഡ്, ഐഓഎസ് ആപ്പുകളിൽ ലഭ്യമാവും. യുഎസിലും, ജപ്പാനിലും, ഇൻഡൊനീഷ്യയിലും ഈ സൗകര്യം ലഭിക്കും.

ഫാസ്ടാഗ് പോലുള്ള ടോൾ പേമെന്റ് സേവനങ്ങളുടെ സഹായത്തോടെയാണ് ഗൂഗിൾ വിവിധ ടോൾ പിരിവ് കേന്ദ്രങ്ങളിലെ നിരക്കുകൾ അറിയുക. അത് വിശകലനം ചെയ്ത് ഉപഭോക്താവ് ടോൾ കടക്കുന്ന സമയത്തെ നിരക്ക് കണക്കാക്കാൻ ഗൂഗിൾ മാപ്പിന് സാധിക്കും.

ടോളുകളില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അത്തരം റോഡുകൾ ലഭ്യമായ ഇടങ്ങളിൽ ടോൾ ഫ്രീ റോഡുകളും ഗൂഗിൾ മാപ്പ് നിർദേശിക്കും.

അതേസമയം ഐഓഎസ് ഉപഭോക്താക്കൾക്ക് ആപ്പിൾ വാച്ചിലും, ഐഫോണിലും ഗൂഗിൾ മാപ്പ് ഉപയോഗം സുഗമമാക്കുന്ന പുതിയ അപ്ഡേറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. പിന്ന്ഡ് ട്രിപ്പ് വിഡ്ജെറ്റ്, ആപ്പിൾ വാച്ചിൽ തന്നെ നാവിഗേഷൻ, സിരിയുമായും ഷോട്ട്കട്ട് ആപ്പുമായും ബന്ധിപ്പിച്ച ഗൂഗിൾ മാപ്പ് എന്നിവ അതിൽ ഉൾപ്പെടുന്നു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

തൃശൂരിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു..

Spread the love

ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page