
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 38,760 രൂപയായി. മൂന്നു ദിവസം വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് ഇടിവുണ്ടായത്. ഈ മാസം യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന സൂചനകളാണ് സ്വര്‍ണ വിലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വില വര്‍ധനവിന് കാരണം. എന്നാലിപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് ഇടിവിന് കാരണമായത്.