വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ 16കാരി ഗർഭിണി ; 14 വയസ്സുകാരനെതിരെ കേസ്..

Spread the love

കണ്ണൂർ: കണ്ണൂരിൽ 16 വയസുകാരി ഗർഭിണിയായ സംഭവത്തിൽ 14 വയസുകാരനെതിരെ കേസെടുത്തു. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധു കൂടിയായ കുട്ടിയാണ് പീഡിപ്പിച്ചത്.

കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ ഉള്ളത്. വയറുവേദനയെ തുടർന്ന് പെൺകുട്ടി ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയായ വിവരം അറിഞ്ഞത്. ഇക്കാര്യം ഡോക്ടർ പൊലീസിനെ അറിയിച്ചു.

തുടർന്ന് വനിതാ പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് വിശദമായ വിവരങ്ങൾ കിട്ടിയത്. കുട്ടിയുടെ ബന്ധു കൂടിയായ പതിനാലുകാരൻ സ്ഥിരമായി വീട്ടിൽ വരുമായിരുന്നു.

ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. മജിസ്ട്രേറ്റിന് മുൻപാകെ കുട്ടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. പ്രായപൂ‍ർത്തി ആകാത്തതിനാൽ പതിനാലു വയസുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

അച്ഛനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച് മകൻ..

Spread the love

അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം.

ഗോപി സുന്ദറും അമൃതയും ഒന്നിക്കുന്നു.?

Spread the love

സംഗീത സംവിധായകൻ ഗോപി സുന്ദറും സ്റ്റാർ സിംഗറിലൂടെയും ബിഗ്‌ബോസിലൂടെയും പ്രശസ്തയായ പിന്നണി ഗായിക അമൃത സുരേഷും ഒന്നിക്കുന്നു.?

ജോ ജോസഫിന്റെ പേരിൽ അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചു ; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്..

Spread the love

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ലോകരാജ്യങ്ങൾക്ക് ലോകബാങ്കിന്റെ മുന്നറിയിപ്പ്; വരാനിരിക്കുന്നത് മാന്ദ്യത്തിന്റെ ദിനങ്ങൾ.

Spread the love

ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി.

സംസ്ഥാനത്ത് രാത്രി വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്..

Spread the love

രാത്രി പ്രധാനമായും നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട , മലപ്പുറം , കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പ്രമുഖ താരങ്ങൾ ഏറ്റുമുട്ടും ; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ..

Spread the love

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല.

Leave a Reply

You cannot copy content of this page