
തന്റെ പേരിൽ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തെ രൂക്ഷമായ രീതിയിൽ വിമർശിച്ച് പ്രമുഖ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ഒരു കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് വീഡിയോ ചെയ്യുന്നതിന് രണ്ട് ലക്ഷം രൂപയും, ഹോട്ടൽമുറിയും, സുഭിക്ഷമായ ഭക്ഷണവും ഫിറോസ് ആവശ്യപ്പെട്ടു എന്ന രീതിയിലാണ് ഓഡിയോ സന്ദേശം പ്രചരിക്കുന്നത്.
2ലക്ഷം രൂപയും-റൂമും-ഫുഡ് മെനുവും ഇനിയെങ്കിലും നിർത്തിക്കൂടെ ഈ പ്രചരണങ്ങൾ എന്തിനാണ് ഈ തമ്മിൽ തല്ലിക്കൽ……
Posted by Firoz Kunnamparambil Palakkad on Friday, April 29, 2022
ഇത്രയും കാര്യങ്ങൾ ആവശ്യപ്പെട്ടതുകൊണ്ട് ഫിറോസിനെ വേണ്ട എന്ന് തീരുമാനിച്ചുവെന്നും ഓഡിയോയിൽ പറയുന്നു. എന്നാൽ, ഈ ഓഡിയോ ക്ലിപ്പിലെ കാര്യങ്ങൾ നിഷേധിച്ച ഫിറോസ് ഓഡിയോ പ്രചരിപ്പിച്ച ആളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ഇത്തരത്തിൽ കള്ളം പ്രചരിപ്പിക്കുന്നവരെ കെട്ടിയിട്ട് തല്ലുകയാണ് വേണ്ടതെന്നും, താൻ ആദ്യമൊക്കെ രോഗികൾക്ക് തന്റെ കയ്യിൽ നിന്നും പണം എടുത്ത് നൽകുകയാണ് ചെയ്തിരുന്നത് എന്നും ഫിറോസ് പറയുന്നു.