മദ്യപിച്ചെത്തി അനുവാദമില്ലാതെ സമൂസ എടുത്തയാളെ ചായപ്പാത്രവും വടിയും ഉപയോഗിച്ച് കൊലപ്പെടുത്തി; അച്ഛനും മകനും അറസ്റ്റിൽ

Spread the love

ഭോപാൽ: കടയിൽ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കുകയും അനുവാദമില്ലാതെ സമൂസ എടുക്കുകയും ചെയ്തയാളെ കൊലപ്പെടുത്തിയ കേസിൽ കടയുടമയും മകനും അറസ്റ്റിൽ.

സംഭവത്തിൽ ചായക്കട ഉടമയായ ഹരി സിങ് അഹിർവാർ, മകൻ സീതാറാം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മരിച്ച വ്യക്തിയുടെ അമ്മയുടെ പരാതിയിന്മേലാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

മദ്യപിച്ചെത്തിയ വിനോദ് ചായക്കടയിൽ നിന്ന് സമൂസ എടുത്ത് കഴിച്ചതിനെ തുടർന്നുണ്ടായ അടിപിടിയാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. അടിപിടിക്കിടെ ഹരിക്ക് നേരെ വിനോദ് പാത്രം എറിഞ്ഞതിൽ പ്രകോപിതനായ സീതാറാം ചട്ടികൊണ്ടും വടികൊണ്ടും മർദ്ദിച്ച് ഇയാളെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മധ്യപ്രദേശിലെ ചോല മേഖലയിലാണ് സംഭവം. ശങ്കർ നഗർ സ്വദേശിയായ വിനോദ് അഹിർവാസാണ് മരിച്ചതെന്ന് ചോല എസ്.എച്ച്.ഒ അനിൽ സിങ് മൗര്യ അറിയിച്ചു.
വിനോദുമായി തങ്ങൾക്ക് വ്യക്തിപരമായ ശത്രുതയില്ലെന്നും അനാവശ്യമായി കടയിൽ കയറി ബഹളമുണ്ടാക്കിയതാണ് തങ്ങളെ പ്രകോപിക്കാന്‍ കാരണമായതെന്നും പ്രതികൾ വെളിപ്പെടുത്തി.

ചായപ്പാത്രവും വടിയും ഉപയോഗിച്ചാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു
വിനോദിന്റെ തലയിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടനെ അയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയെങ്കിലും തിങ്കളാഴ്ച പുലർച്ചയോടെ അറസ്റ്റിലാവുകയായിരുന്നു.

Related Posts

പ്രവാസികൾ ശ്രദ്ധിക്കുക ; മരുന്നുകൾ കൊണ്ടുവരുന്നവർക്ക് മുന്നറിയിപ്പ്

Spread the love

യാത്രക്കാര്‍ കുറിപ്പടികളില്ലാതെ വിവിധ മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

പൊലീസ് സ്റ്റേഷനിലെത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു ; യുവാവിന് ദാരുണാന്ത്യം

Spread the love

സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരും അഭിഭാഷകരും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഷൈജുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചാവക്കാട് നഗരത്തിൽ ജൂൺ ഒന്ന് മുതൽ ഗതാഗത പരിഷ്ക്കരണം; പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് തീരുമാനം.

Spread the love

നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനയുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് തൃശ്ശൂര്‍  ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചിരുന്നു.

എസ്എസ്എൽസി പരീക്ഷ ഫലം ഉടൻ..

Spread the love

പരീക്ഷാഫലം ജൂൺ 15 നകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി

സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണു..

Spread the love

Spread the loveകൊല്ലം: കൊല്ലം പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ അകപ്പെട്ടു. ഇതില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്. കല്ലടയാര്‍ തീരത്തേക്ക് സെല്‍ഫിയെടുക്കുന്നതിനായാണ്…

കെജിഎഫ് കണ്ട് റോക്കി ഭായ്‌യെ അനുകരിച്ച 15കാരൻ ആശുപത്രിയിൽ..

Spread the love

ആവേശഭരിതനായി പതിനഞ്ചുകാരൻ സിഗരറ്റ് വലിക്കാൻ തുടങ്ങിയത്. പിന്നീട് തൊണ്ട വേദന, ചുമ ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

Leave a Reply

You cannot copy content of this page