
ഏഷ്യാനെറ്റ് ന്യൂസിന്റേതെന്ന പേരിൽ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് ഒരുകൂട്ടം ആളുകൾ. കണ്ണൂരിൽ വെച്ച് നടന്ന സിപിഎം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ടാണ് വ്യാജ സ്ക്രീൻഷോട്ട്.
“കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസ് വേദിയുടെ പന്തൽ പൊളിച്ചു മാറ്റാൻ എത്തിയ തൊഴിലാളികൾ സ്റ്റേജിന് പിറകിൽ കണ്ടത് ഗർഭനിരോധന ഗുളികകളും, കോണ്ടവും, മദ്യക്കുപ്പികളും എന്ന തലക്കെട്ടോടെ ഏഷ്യാനെറ്റ് ന്യൂസിന്റേതെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
എന്നാൽ, ഇത് തീർത്തും അടിസ്ഥാന രഹിതമായ ചിത്രമാണ്. പ്രചരിക്കുന്ന ചിത്രം തങ്ങളുടേതല്ലെന്നും, തെറ്റായ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചാൽ നിയമനടപടി ഉണ്ടാകുമെന്നും ഏഷ്യാനെറ്റ് ന്യൂസും വ്യക്തമാക്കിയിട്ടുണ്ട്.