
എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിനുള്ള തെളിവുകള്‍ മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന് വിചാരണക്കോടതിക്ക് കൈമാറി.
അതേസമയം കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യത്തില്‍ അന്വേഷണ സംഘത്തെ വിചാരണക്കോടതി ഇന്നും വിമര്‍ശിച്ചു . തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു.
കേസില്‍ ദിലീപിന് ജാമ്യം അനുവദിച്ചപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടികാട്ടിയാണ് പ്രോസിക്യൂഷന് ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നല്‍കിയത്. ഇതില്‍ ഇന്ന് ദിലീപിനോട് മറുപടി നല്കാന് കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ദിലീപിനെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന് കോടതിക്ക് കൈമാറി. ഹർജി 26 ന് പരിഗണിക്കാന്‍ മാറ്റി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യത്തില്‍ വിചാരണ കോടതി ഇന്നും പ്രോസിക്യൂഷനെ വിമര്‍ശിച്ചിട്ടുണ്ട്.
കോടതിയുടെ ഫോര്‍വേഡ് നോട്ടുകള്‍ വരെ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത് എങ്ങനെയെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി കുറ്റപ്പെടുതുകയും ചെയ്തു.ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ മെയ് 31ന് വീണ്ടും പരിഗണിക്കുന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതിയലക്ഷ്യ ഹർജികളും മെയ് 21ന് വിചാരണ കോടതി പരിഗണിക്കുന്നതാണ്.