
എങ്ങണ്ടിയൂർ: പോകുളങ്ങരയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു.
പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
കൈപ്പമംഗലം സ്വദേശി ചക്കാനത്തു ഹൗസ് സുജിത്(36),പെരിഞ്ഞനം പുളിക്കൽ വീട്ടിൽ അഭിലാഷ് എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടു പേരുടെയും പരിക്ക് ഗുരുതരമാണ്.
പരിക്കേറ്റവരെ എങ്ങണ്ടിയൂർ സ്വകാര്യ ആശുപത്രിയിൽ പ്രവർശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.