ട്വിറ്റർ വാങ്ങാൻ പണമില്ല, ഓഹരിവിറ്റും, കടം വാങ്ങിയും മസ്ക്

Spread the love

ടെക് ലോകത്തെ ഞെട്ടിച്ച വാർത്തയാണ് ലോക കോടീശ്വരന്‍ ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കുന്നു എന്നത്. സോഷ്യൽ മീഡിയയും ഏറെ ആഘോഷമാക്കിയിരുന്നു ഈ വാർത്ത. എന്നാൽ 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ സ്വന്തമാക്കിയ മസ്ക് പണം കണ്ടെത്താൻ ടെസ്‌ലയുടെ ഓഹരി വിറ്റിരിക്കുകയാണ് ഇലോൺ മസ്‌ക്. 4 ബില്യൻ ഡോളറിന്റെ ഓഹരികൾ ആണ് മസ്‌ക് വിറ്റത്. ഓഹരികൾ വിറ്റതിന് ശേഷം ടെസ്‌ലയുടെ ഓഹരി മൂല്യം ഇടിഞ്ഞിരിക്കുകയാണ്. ഇനി കൂടുതൽ വിൽക്കില്ലെന്നു മസ്ക് ട്വീറ്റ് ചെയ്തു. ധനസമാഹരണത്തിനായി വിവിധ മാർഗങ്ങൾ മസ്‌ക് തേടുന്നുണ്ട്. ട്വിറ്റർ സ്വന്തമാക്കാനായി വായ്പ സംഘടിപ്പിക്കാനും മസ്‌ക് ശ്രമിക്കുന്നുണ്ട്.

വായ്പ തിരിച്ചടവിനുള്ള പണം കണ്ടെത്തുന്നതിനുള്ള മാർഗങ്ങളും മസ്‌ക് ഇതിനോടകം തന്നെ വ്യക്തമാക്കി. 44 ബില്യൻ ഡോളറിനാണ് മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നത്. അതിൽ 13 ബില്യൻ ഡോളർ ആണ് മസ്ക് വായ്പ ആയി ആവശ്യപ്പെട്ടിരിക്കുന്നത്. അതിൽ ടെസ്‌ല സ്റ്റോക്കുമായി നടത്തിയ ആശയ വിനിമയത്തിൽ 12.5 ബില്യൺ ഡോളർ വായ്പ അനുവദിക്കാമെന്ന് ധാരണയായി. ബാക്കി തുക സ്വന്തമായും അടയ്ക്കാനാണ് മസ്കിന്റെ തീരുമാനം.

ട്വീറ്റുകൾക്ക് നിരക്ക് ഈടാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ട്വിറ്റർ ബോർഡ് ഡയറക്ടർമാരുടെ ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയന്ത്രണങ്ങൾ വരും. ഇതിലൂടെ 3 മില്യൺ ഡോളർ വരെ ലാഭിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഫെയ്സ്ബുക്ക് അടക്കമുള്ള മെറ്റ പ്ലാറ്റ്‌ഫോമിലെ സമൂഹമാധ്യമങ്ങൾ സാമ്പത്തികാധിഷ്ഠിതമായി പ്രവർത്തിക്കുന്നതിന് സമാനമായി ട്വിറ്ററിലും മാറ്റങ്ങൾ വരുത്തുമെന്നാണ് തീരുമാനം.

മാത്രവുമല്ല തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ട്. ട്വിറ്റർ വാങ്ങിക്കാൻ ആവശ്യമായ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ പരിശോധിച്ചുവരികയാണെന്ന് ടെസ്‌ല ഐഎൻസി മേധാവി പറഞ്ഞു. ട്വിറ്ററിന്റെ ഭാവി എന്ത് എന്നതിലെ ആശങ്ക കൊണ്ടുതന്നെ മറ്റു പല ബാങ്കുകളും മസ്കിനു വായ്പ നൽകാൻ താൽപര്യം കാണിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

മസ്കിന്റെ അടുത്ത ലക്ഷ്യം കൊക്കകോളയാണ് . അടുത്തതായി താൻ കൊക്കക്കോള വാങ്ങാൻ ആഗ്രഹിക്കുന്നു എന്ന് ട്വീറ്റ് ചെയ്ത മസ്കിന്റെ ട്വീറ്റ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ഈ ട്വീറ്റ് ഇതിനകം 1,45,000-ലധികം തവണ റീട്വീറ്റ് ചെയ്യപ്പെട്ടു കൂടാതെ ആയിരക്കണക്കിന് കമന്റുകളും നിറയുന്നുണ്ട്.

Related Posts

ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള കെട്ടിടമെന്ന ബഹുമതി ബുര്‍ജ് ഖലീഫക്ക്..

Spread the love

സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും പ്രശസ്തിയുള്ള രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഇന്തോനേഷ്യയാണ്

പ്രതിമാസം 10 ലക്ഷം ഇന്ത്യയിലേക്ക് അയയ്ക്കും,5 മക്കളുണ്ട്; ദവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പുറത്ത്..

Spread the love

ദാവൂദ് ഇബ്രാഹിം എല്ലാ മാസവും കൂടപ്പിറപ്പുകൾക്ക് 10 ലക്ഷം വീതം അയയ്ക്കാറുണ്ടെന്ന് ഇളയ സഹോദരൻ ഇഖ്ബാൽ കസ്കർ പറഞ്ഞതായാണ്, നവാബ് മാലിക്കിനെതിരായ സാക്ഷി ഖാലിദ് ഉസ്മാൻ വെളിപ്പെടുത്തിയത്.

മക്‌ഡൊണാൾഡ്സിലെ ശീതളപാനീയത്തിൽ ചത്ത പല്ലി; കട പൂട്ടി; വൈറലായി വിഡിയോ..

Spread the love

കോക്ക് കുടിക്കുന്നതിനിടെ ഡ്രിങ്കിൽ പല്ലിയെ കണ്ടെത്തുകയായിരുന്നു.

ടെക്‌സാസിലെ സ്‌കൂളിൽ വെടിവയ്പ്പ്: 18 കുട്ടികൾ അടക്കം 21 പേർക്ക് ദാരുണാന്ത്യം..

Spread the love

ആക്രമത്തിന് പിന്നില്‍ 18 വയസുകാരനായ ആയുധധാരിയാണെന്നും ഇയാള്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

യുഎഇയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു..

Spread the love

രോഗബാധ സ്ഥിരീകരിച്ച സ്ത്രീയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

യുവതിയെ ഇടിച്ചു കൊന്ന മുട്ടനാടിന് 3 വർഷം തടവ് ശിക്ഷ ; ഉടമ നിരപരാധിയെന്നും കോടതി..

Spread the love

യുവതിയെ ഇടിച്ചുകൊന്ന മുട്ടനാടിന് തടവ് ശിക്ഷ വിധിച്ച് കോടതി. സുഡാനിലെ പ്രാദേശിക കോടതിയാണ് ആടിന് ജയിൽശിക്ഷ വിധിച്ചിരിക്കുന്നത്. യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് മുട്ടനാടിന് മൂന്നു വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്

Leave a Reply

You cannot copy content of this page