
കോഴിക്കോട്: ഈദുൽ ഫിത്ർ ഞായറാഴ്ചയാണെന്നും ഹിജ്റ കമ്മിറ്റിയുടെ ഈദ്ഗാഹ് ഞായറാഴ്ച രാവിലെ എട്ടിന് കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കുമെന്നും ഹിജ്റ കമ്മിറ്റി അറിയിച്ചു.
തലശ്ശേരി, കുറ്റ്യാടി, അരീക്കോട്, വണ്ടൂർ, മലപ്പുറം, കൊണ്ടോട്ടി, തിരൂർ, പൊന്നാനി, ചന്ദ്രാപ്പിന്നി, ചാവക്കാട്, പാലക്കാട് പുതുനഗരം, തൃശൂർ, ആലുവ എന്നിവിടങ്ങളിലും ഈദ്ഗാഹുണ്ടാവും.
അതേ സമയം ഞായറാഴ്ച്ച സൂര്യാസ്തമയത്തിന് ശേഷം ശവ്വാൽ മാസപ്പിറവി കാണാൻ സാധ്യതയുള്ളതിനാൽ മാസപ്പിറവി ദൃശ്യമായാൽ 9895271685 എന്ന നമ്പറിൽ അറിയിക്കണമെന്ന് കോഴിക്കോട് ഖാസി കെ.വി. ഇമ്പിച്ചമ്മത് ഹാജി അറിയിച്ചു.
അപ്പോ നാട്ടിൽ നോമ്പ് 28 ഉള്ളോ…