മദ്യലഹരിയിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് അങ്ങോട്ട് ചെന്ന് കഞ്ചാവ് കൊടുത്ത് കീഴടങ്ങി യുവാവ്

Spread the love

എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് അങ്ങോട്ട് ചെന്ന് കഞ്ചാവ് കൊടുത്ത് മലപ്പുറത്ത് ഒരു കഞ്ചാവ് കച്ചവടക്കാരന്‍. പൊന്‍മള പള്ളിപ്പടി സ്വദേശിയായ ഹനീഫ എന്ന യുവാവാണ് മദ്യലഹരിയില്‍ കഞ്ചാവുമായി എക്സൈസിന് മുന്നില്‍ കീഴടങ്ങിയത്.

ഇതര സംസ്ഥാന ക്യാമ്പിൽ ലഹരി വില്പന നടക്കുന്നുണ്ടെന്ന വിവരം ലഭിച്ച എക്‌സൈസ് സംഘം അന്വേഷണത്തിന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. വണ്ടൂരിൽ വച്ച് എക്‌സൈസ് സംഘത്തെ കണ്ടുമുട്ടിയ ഹനീഫ മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നു. ശേഷം “ഇതെന്റെ പൊതിയാണ് സാറേ, ഇതില്‍ കഞ്ചാവാണ്” എന്നും പറഞ്ഞുകൊണ്ട് പോലീസിനു നേരെ ഇയാൾ കഞ്ചാവ് പൊതി നീട്ടുകയായിരുന്നു.

കഞ്ചാവ് എത്ര ഗ്രാമുണ്ടെന്ന് ഹനീഫയോട് തന്നെ ചോദിച്ച പോലീസിനോട് “അത് ഇപ്പൊ സാര്‍ തന്നെ നോക്കണം” എന്നായിരുന്നു മറുപടി. എവിടെ നിന്നും കിട്ടിയെന്നു ചോദിച്ചപ്പോൾ “സ്വന്തമായി ഉണ്ടാക്കാനൊന്നും പറ്റില്ലല്ലോ, മഞ്ചേരിയില്‍ നിന്നാണെന്നും” പറഞ്ഞു. 25 പാക്കറ്റ് കഞ്ചാവാണ് ഇയാൾ പോലീസിന് കൈമാറി.

വണ്ടൂർ പൂക്കുളത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിൽ വിൽക്കാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു.

Related Posts

അച്ഛനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച് മകൻ..

Spread the love

അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം.

ഗോപി സുന്ദറും അമൃതയും ഒന്നിക്കുന്നു.?

Spread the love

സംഗീത സംവിധായകൻ ഗോപി സുന്ദറും സ്റ്റാർ സിംഗറിലൂടെയും ബിഗ്‌ബോസിലൂടെയും പ്രശസ്തയായ പിന്നണി ഗായിക അമൃത സുരേഷും ഒന്നിക്കുന്നു.?

ജോ ജോസഫിന്റെ പേരിൽ അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചു ; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്..

Spread the love

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ലോകരാജ്യങ്ങൾക്ക് ലോകബാങ്കിന്റെ മുന്നറിയിപ്പ്; വരാനിരിക്കുന്നത് മാന്ദ്യത്തിന്റെ ദിനങ്ങൾ.

Spread the love

ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി.

സംസ്ഥാനത്ത് രാത്രി വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്..

Spread the love

രാത്രി പ്രധാനമായും നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട , മലപ്പുറം , കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പ്രമുഖ താരങ്ങൾ ഏറ്റുമുട്ടും ; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ..

Spread the love

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല.

Leave a Reply

You cannot copy content of this page