
കൊച്ചി: പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ തെരുവ് നായയുടെ ആക്രമണം.
പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയാണ് സ്കൂളില്‍ വച്ച് തെരുവ് നായ കടിച്ചത്. പറവൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിൽ വെച്ചാണ് സംഭവം നടന്നത് .
കടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. വിദ്യാര്‍ത്ഥിനിയുടെ ഇടത് കയ്യിലാണ് കടിയേറ്റത്. ചികിത്സ ലഭിച്ചശേഷം വിദ്യാര്‍ത്ഥിനി പരീക്ഷയെഴുതി. ശേഷം കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പെടുത്തു .