നടുറോഡിൽ മർദനമേറ്റ പെൺകുട്ടികൾക്കെതിരെ മുസ്ലിംലീഗ് നേതാക്കളുടെ സൈബർ ആക്രമണം

Spread the love

മലപ്പുറത്ത് നടുറോഡിൽ വച്ച് സഹോദരിമാരെ യുവാവ് മർദ്ദിച്ച സംഭവത്തിൽ പെൺകുട്ടികൾക്കെതിരെ ലീഗ് നേതാക്കളുടെ സൈബർ ആക്രമണമെന്ന് പരാതി. അസ്ന, ഹംന എന്ന കരിങ്കല്ലത്താണി സ്വദേശികളായ സഹോദരിമാർക്കെതിരെയാണ് ലൈംഗിക ചുവയുള്ള ദ്വയാർത്ഥ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി ട്രെഷററും മുസ്ലിം ലീഗ് നേതാവുമായ റഫീഖ് പാറയ്ക്കലാണ് പെൺകുട്ടികൾക്കെതിരെ മോശമായ പോസ്റ്റ്‌ സമൂഹമാധ്യമങ്ങളിൽ ഇട്ടത്. യുവതികളുടെ വസ്ത്രധാരണത്തെ പറ്റിയും സ്ത്രീത്വത്തെ അപമാനിക്കും വിധവുമുള്ള കമന്റുകൾ ഈ പോസ്റ്റിനു താഴെ ഫേക്ക് ഐഡികളിൽ നിന്നും ഉയരുകയാണെന്ന് പെൺകുട്ടികൾ പറയുന്നു. സംഭവത്തിൽ മതവിദ്വേഷം പ്രചരിപ്പിക്കൽ, ലൈംഗിക ചുവയോടെയുള്ള സംസാരം തുടങ്ങിയവ ഉന്നയിച്ച ഇരുവരും പരപ്പനങ്ങാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇത്രയൊക്കെ പാർട്ടിയുടെ ഭാഗത്തു നിന്ന് സംഭവിച്ചിട്ടും ലീഗ് നേതാക്കളാരും ഇതുവരെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്‌തില്ലെന്നും മറ്റു പാർട്ടിക്കാർ നല്ല പിന്തുണ നൽകുന്നുണ്ടെന്നും പെൺകുട്ടികൾ പരാതിപ്പെട്ടു. പെൺകുട്ടികൾക്ക് ആവശ്യമായ നിയമ സഹായം നൽകുമെന്ന് തിരൂരങ്ങാടിയിലെ ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു. മലപ്പുറത്തെ പ്രമുഖ ലീഗ് നേതാവിന്റെ മകനായ സി.എച്ച് ഇബ്രാഹിം ഷബീർ എന്ന യുവാവാണ് ഓവർടേക്ക് ചെയ്തത് ചോദ്യംചെയ്ത യുവതികളെ നടുറോഡിൽ വെച്ച് മർദ്ദിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത്‌ പൂഴ്ത്തിവെക്കാൻ പോലീസ് ശ്രമിച്ചെന്നും പരാതി ഉയരുന്നുണ്ട്. പ്രതിക്കെതിരെ നിസ്സാരമായ വകുപ്പുകൾ ചുമത്തി കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്ന് ആരോപണം ഉയർന്നതോടെ തേഞ്ഞിപ്പാലം പൊലീസ് വീണ്ടും പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇയാൾക്കെതിരെ ജാമ്യമില്ലാവകുപ്പുകൾ ചുമത്തി വധശ്രമത്തിന് കേസെടുക്കണമെന്നാണ് യുവതികളുടെ അവശ്യം.

Related Posts

അച്ഛനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച് മകൻ..

Spread the love

അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം.

ഗോപി സുന്ദറും അമൃതയും ഒന്നിക്കുന്നു.?

Spread the love

സംഗീത സംവിധായകൻ ഗോപി സുന്ദറും സ്റ്റാർ സിംഗറിലൂടെയും ബിഗ്‌ബോസിലൂടെയും പ്രശസ്തയായ പിന്നണി ഗായിക അമൃത സുരേഷും ഒന്നിക്കുന്നു.?

ജോ ജോസഫിന്റെ പേരിൽ അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചു ; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്..

Spread the love

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ലോകരാജ്യങ്ങൾക്ക് ലോകബാങ്കിന്റെ മുന്നറിയിപ്പ്; വരാനിരിക്കുന്നത് മാന്ദ്യത്തിന്റെ ദിനങ്ങൾ.

Spread the love

ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി.

സംസ്ഥാനത്ത് രാത്രി വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്..

Spread the love

രാത്രി പ്രധാനമായും നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട , മലപ്പുറം , കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പ്രമുഖ താരങ്ങൾ ഏറ്റുമുട്ടും ; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ..

Spread the love

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല.

Leave a Reply

You cannot copy content of this page