
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യാനാവില്ലെന്ന് ക്രൈംബ്രാഞ്ച്. ബുധനാഴ്ച്ച ആലുവയിലെ പദ്മസരോവരം വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്ന കാവ്യയുടെ ആവശ്യമാണ് അന്വേഷണസംഘം തള്ളിയത്. എന്നാൽ സാക്ഷി എന്ന നിലയിൽ വിളിപ്പിച്ച തനിക്ക് മറ്റൊരു സ്ഥലത്ത് എത്താനാവില്ലെന്നാണ് കാവ്യയുടെ നിലപാട്.
തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെ ആലുവ പൊലീസ് ക്ലബിൽ ഹാജരാകാനായിരുന്നു കാവ്യയെ ക്രൈംബ്രാഞ്ച് നിർദേശിച്ചിരുന്നത്. എന്നാൽ ഇതിൽ തനിക്ക് അസൗകര്യമുണ്ടെന്നും വീട്ടിൽ വന്നാൽ മൊഴിയെടുക്കാമെന്നുമായിരുന്നു കാവ്യ ഇന്നലെ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനയിൽ കാവ്യ മാധവനും പങ്കുണ്ടോയെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. ഇത് കണ്ടെത്താനായി പുതിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. കേസിലെ പ്രധാന സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തിയായിരിക്കും അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്യുക.