
കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ എണ്ണം പ്രസിദ്ധീകരിക്കുന്നത് സർക്കാർ അവസാനിപ്പിച്ചു. കൊവിഡ് രോഗികളുടെ എണ്ണവും, ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും ഉൾപ്പടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ് സർക്കാർ അവസാനിപ്പിച്ചത്.
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുന്നത് സർക്കാർ ദിവസങ്ങൾക്ക് മുന്നേ അവസാനിപ്പിച്ചിരുന്നു. അതേ സമയം മാസ്ക് ഉപയോഗവും സാമൂഹ്യ അകലവും തുടരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.