4900 രൂപയുടെ ഫോൺ കടക്കാർ നന്നാക്കി നൽകിയില്ല ; നഷ്ടപരിഹാരം നൽകാൻ തൃശൂർ ഉപഭോക്തൃ കോടതി ഉത്തരവ്..

Spread the love

തൃശൂർ : പുതുതായി വാങ്ങിയ മൊബൈൽ ഫോൺ കേടായതിനെ തുടർന്ന് നന്നാക്കി നൽകാതെ മടക്കി കൊടുത്ത കടയുടമയ്‌ക്കെതിരെ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. തൃശൂർ ഉപഭോക്തൃ കോടതിയാണ് ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസമാണ് തൃശൂർ കാറളം സ്വദേശിയായ പോൾസൺ മൊബൈൽ ഫോൺ വാങ്ങിയത്. എന്നാൽ കുറച്ച് ദിവസങ്ങൾക്കകം തന്നെ മൊബൈൽ ബാറ്ററി ബൾജ് ചെയ്ത് പ്രവർത്തന രഹിതമായി. മതിലകത്തുള്ള മൊബൈൽ പാർക്കിൽ നിന്നായിരുന്നു ഫോൺ വാങ്ങിയത്. മൊബൈൽ ഫോണിന് വാറന്റി ഉള്ളതിനാൽ കൊടുങ്ങല്ലൂർ വടക്കെ നടയിലുള്ള മൊബൈൽ കെയറിനെ ഫോണിന്റെ തകരാർ പരിഹരിക്കുന്നതിനായി പോൾസൺ സമീപിച്ചു. എന്നാൽ തകരാർ പരിഹരിക്കാതെ ഇവർ ഫോൺ മടക്കി നൽകുകയായിരുന്നു.

തുടർന്ന് പോൾസ് ഉപഭോക്തൃ നിയമപ്രകാരം ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിൽപ്പനാനന്തരസേവനം മൊബൈൽ വിൽപന നടത്തിയ കടയുടമയും, സർവീസ് സെന്റർ ഉടമയും നൽകിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അത് വീഴ്ചയാണെന്നും കോടതി വിലയിരുത്തി. തുടർന്ന് 6000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

അച്ഛനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച് മകൻ..

Spread the love

അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം.

ഗോപി സുന്ദറും അമൃതയും ഒന്നിക്കുന്നു.?

Spread the love

സംഗീത സംവിധായകൻ ഗോപി സുന്ദറും സ്റ്റാർ സിംഗറിലൂടെയും ബിഗ്‌ബോസിലൂടെയും പ്രശസ്തയായ പിന്നണി ഗായിക അമൃത സുരേഷും ഒന്നിക്കുന്നു.?

ജോ ജോസഫിന്റെ പേരിൽ അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചു ; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്..

Spread the love

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ലോകരാജ്യങ്ങൾക്ക് ലോകബാങ്കിന്റെ മുന്നറിയിപ്പ്; വരാനിരിക്കുന്നത് മാന്ദ്യത്തിന്റെ ദിനങ്ങൾ.

Spread the love

ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി.

സംസ്ഥാനത്ത് രാത്രി വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്..

Spread the love

രാത്രി പ്രധാനമായും നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട , മലപ്പുറം , കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പ്രമുഖ താരങ്ങൾ ഏറ്റുമുട്ടും ; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ..

Spread the love

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല.

Leave a Reply

You cannot copy content of this page