ദിലീപിന് നിര്‍ണായക ദിനം; എല്ലവരുടെയും ക്യാമറ കണ്ണുകൾ ഇന്ന് ദിലീപിലേക്

Spread the love

വധഗൂഡാലോചനാക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ ഉത്തരവ് ഇന്ന്. പ്രോസിക്യൂഷന് ഏറെ നിർണായകമായ ഹർജിയിൽ ഉച്ചയ്ക്ക് 1.45നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറയുക. കേസ് റദ്ദാക്കിയാൽ ദിലീപിന് ആശ്വാസവും അന്വേഷണ സംഘത്തിന് തിരിച്ചടിയുമാകും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിലും ഇന്ന് തീരുമാനമുണ്ടാകും. കേസിൽ ദിലീപിന്‍റെ സഹോദരനയേും സഹോദരി ഭർത്താവിനെയും ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബിൽ വച്ചാകും ചോദ്യം ചെയ്യൽ. കഴിഞ്ഞ ബുധനാഴ്ച ഇവർക്ക് നോട്ടിസ് നൽകിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ വീണ്ടും നോട്ടിസ് നൽകിയത്.

നടിയെ ആക്രമിച്ച കേസിൽ ആദ്യമായിട്ടാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഇവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ അനൂപിന്‍റെയും, സുരാജിന്‍റെയുമായി പുറത്ത് വിട്ട ഓഡിയോ റെക്കോർഡിലെ വിവരങ്ങൾ അറിയാനും, ദിലീപിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച കാര്യങ്ങളിലെ വ്യക്തതയ്ക്കുമാണ് ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

Leave a Reply

You cannot copy content of this page