
ഗുരുവായൂർ: മണ്ഡലത്തിലെ ചാവക്കാട് ഗവ: ഹയർസെക്കണ്ടറി സ്ക്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
ഹയർസെക്കണ്ടറി വിഭാഗത്തിന് കെട്ടിടം നിർമ്മിക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്.
നിലവില്‍ ചാവക്കാട് ഹയർസെക്കണ്ടറി സ്കൂളില്‍ സംസ്ഥാന പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 1 കോടി രൂപയുടെ ക്ലാസ്സ് മുറികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്.
കൂടാതെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 കോടിരൂപയുടെ കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടുള്ളതാണ്.
ഹയർസെക്കണ്ടറി വിഭാഗത്തിന് ഈ കെട്ടിടം കൂടി വരുന്നതോടെ ചാവക്കാട് ഹയർസെക്കണ്ടറി സ്ക്കൂളില്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടാകുന്നത്.