മലപ്പുറം: പീഡനക്കേസ് പ്രതിക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ പ്രതി മകളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പിതാവ് പരാതി നൽകി .
മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയായ പോക്സോ കേസ് പ്രതിക്കെതിരെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത് .
പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറായ ഫിറോസ് എന്നയാളെ നേരത്തെ കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു സംഭവം.
പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി കോടതി ഉത്തരവ് ലംഘിച്ച് നാട്ടിലെത്തുകയായിരുന്നു . ഇതിനെതിരെ കുട്ടിയുടെ പിതാവ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. ഈ വിരോധത്തില്‍ പ്രതി ഫിറോസ് സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പിതാവ് നൽകിയ പരാതി.
ഇതില്‍ കൊളത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അനുകൂലമായ നടപടിയുണ്ടായിട്ടില്ല. ഭീഷണി കാരണം കുട്ടിക്ക് സ്കൂളിലേക്കും മദ്രസ്സയിലേക്കും പോകാന്‍ ഭയമാണെന്നും പിതാവ് അറിയിച്ചു .