
ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിൽ സംസ്ഥാനത്തെ ബസ്, ടാക്സി, ഓട്ടോറിക്ഷാ നിരക്കുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കും.
ബസുകളിലെ മിനിമം യാത്രാനിരക്ക് 10 രൂപയാക്കി ഉയര്‍ത്താനും കിലോമീറ്റര്‍ നിരക്ക് ഒരു രൂപയാക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഓട്ടോ മിനിമം ചാർജ്ജ് 25 രൂപയിൽ നിന്നും 30 ആക്കും. ടാക്സി മിനിമം ചാർജ്ജ് ഇരുന്നൂറാക്കും.
പുതുക്കിയ നിരക്കുകള്‍ക്ക് ഇന്നത്തെ യോഗം അംഗീകാരം നല്‍കും.
വിദ്യാർത്ഥികളുടെ നിരക്ക് പരിഷ്ക്കരിക്കുന്നത് പഠിക്കാൻ ഇന്ന് കമ്മീഷനെ വെക്കും.
മെയ് ഒന്ന് മുതൽ നിരക്ക് വർദ്ധന നിലവിൽ വരും. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ പ്രകാരം മാർച്ച് 30 ന് ചേർന്ന എൽഡിഎഫ് യോഗം നിരക്ക് വർദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. വിഷു, ഈസ്റ്റർ അടക്കമുള്ള ആഘോഷങ്ങൾ കഴിയാൻ കാത്തിരിക്കുകയായിരുന്നു സർക്കാർ.
ഇന്ധനവില വര്‍ധനവ് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നടത്തിയ സമരത്തിനു പിന്നാലെയായിരുന്നു തീരുമാനം.