
കുന്നംകുളം: കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ കുന്നംകുളം നഗരത്തിലും പരിസര പേദേശങ്ങളിലും നടന്ന ബൈക്ക് മോഷണ സംഘത്തിലെ 3 പേരെ പോലിസ് അറസ്റ്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികള്ളന്മാരെയാണ് കുന്നംകുളം പോലിസ് പൊക്കിയത്.
സ്റ്റേഷൻ ഹൗസ് ഓഫിസർ വി.സി സൂരജിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്ഐ ടി. ശ്രീജിത്ത്, അഡീഷണൽ എസ്ഐ ഷകീർ അഹമദ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്ളന്മാർ പിടിയിലായത്.
കുന്നംകുളം നഗരത്തിൽ നിന്ന് ഒരാഴ്ചക്കുള്ളിൽ നഷ്ടമായത് മൂന്ന് ബൈക്കുകളാണ്. ഡിയോ, സ്പ്ലണ്ടർ, പാഷൻ തുടങ്ങിയ ബൈക്കുകളാണ് മോഷണം പോയത്.
കുന്നംകുളം തുറക്കുളത്തിന് സമീപത്തെ കെആർ ഹോട്ടലിനു മുന്നിൽ നിന്നും ഭാവന റോട്ടിൽ നിന്നും പെരുമ്പിലാവിൽ നിന്നുമാണ് ബൈക്കുകൾ മോഷണം പോയിരുന്നത്
സമീപ പ്രദേശത്തെ സിസിടിവി കേമറയിൽ ഇവർ കളവ് നടത്തുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇത് സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു. ഇതോടെ പോലിസ് നടത്തിയ അന്വേഷണത്തിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്.