ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച്‌ വാചാലനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ..

Spread the love

ന്യൂഡല്‍ഹി: ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച്‌ വാചാലനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മറ്റ് പ്രാദേശിക ഭാഷകളല്ല, ഹിന്ദിയാണ് ഇംഗ്ലീഷിന് പകരമാകേണ്ടതെന്ന് അമിത് ഷാ അറിയിച്ചു.
പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

W3Schools.com

മറ്റ് പ്രാദേശിക ഭാഷകളില്‍ നിന്നുള്ള വാക്കുകള്‍ സ്വീകരിച്ച്‌ ഹിന്ദിയെ വഴക്കമുള്ളതാക്കണമെന്നും അല്ലെങ്കില്‍ അത് പ്രചരിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. വേദിയില്‍ ഹിന്ദിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം ഔദ്യോഗിക ഭാഷ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയമാണിതെന്നും ചൂണ്ടിക്കാട്ടി.

രാജ്യത്തെ പൗരന്മാര്‍ പരസ്‌പരം സംസാരിക്കുമ്പോൾ എപ്പോഴും ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു. ഭാഷയുടെ ഉപയോഗത്തിന് സര്‍ക്കാര്‍ അതിയായ പ്രാധാന്യം നല്‍കുന്നുണ്ടെന്നും മന്ത്രിസഭയുടെ അജണ്ടയുടെ 70 ശതമാനവും ഇപ്പോള്‍ ഹിന്ദിയിലാണ് തയ്യാറാക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലായി 22,000 ഹിന്ദി അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ഈ സംസ്ഥാനങ്ങള്‍ പത്താം ക്ലാസ് വരെയുള്ള സ്കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Posts

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

ഡിവൈഎഫ്‌ഐ തയ്യാറാക്കിയ പോസ്റ്റർ വിവാദത്തിൽ.

Spread the love

കണ്ണൂർ: ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ പരിശീലനക്യാമ്പിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ പോസ്റ്റർ വിവാദത്തിൽ.

Leave a Reply

You cannot copy content of this page