
സിപിഎം വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ ഫാസിസ്റ്റ് സംഘടനയാണെന്ന് സിപിഐഎം സംഘടനയായ എഐഎസ്എഫിന്റെ വിമർശനം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എബിവിപിയും, സംഘപരിവാർ സംഘടനകളും നടപ്പാക്കുന്ന ഫാസ്സിസ്റ്റ് രീതിയാണ് എസ്എഫ്ഐ കേരളത്തിൽ പിന്തുടരുന്നതെന്നും എഎസ്എഫ്ഐ കുറ്റപ്പെടുത്തി.
‘സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം’ മുദ്രാവാക്യം എസ്എഫ്ഐക്ക് കൊടിയിൽ മാത്രമേയുള്ളൂ. സ്വേച്ഛാധിപത്യ ശൈലിയാണ് എസ്എഫ്ഐക്ക്. എഐഎസ്എഫിന് പ്രവർത്തിക്കാൻ സാധിക്കാത്ത വിധമാണ് പല ക്യാമ്പസുകളിലും എസ്എഫ്ഐയുടെ നടപടികൾ. എം.ജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഫാസിസ്റ്റ് ശൈലിയിലുള്ള അക്രമണമാണ് എസ്എഫ്ഐ അഴിച്ചുവിട്ടത്.
സിപിഎം നേതൃത്വം ഇടപെട്ടിട്ടും നിരന്തരമായ ആക്രമണത്തിൽ മാറ്റമില്ല. രാജ്യത്താകെ എഐഎസ്‌എഫിനെ തുരത്താനാണ് എസ്എഫ്ഐ ശ്രമിക്കുന്നത്. സമാനമായി എഐഎസ്എഫിനെ മുൻപ് പല സംസ്ഥാനങ്ങളിൽ നിന്നും സർവകലാശാലകളിൽ നിന്നും തുരത്തിയപ്പോൾ കടന്നുവന്നത് ആരെന്ന് തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.
എഐഎസ്എഫിന്റെ ആലപ്പുഴയിൽ നടന്ന 45-ാം സംസ്ഥാന സമ്മേളന റിപ്പോർട്ടിലായിരുന്നു എസ്എഫ്ഐക്ക് എതിരെയുള്ള രൂക്ഷവിമർശനം.
റിപ്പോർട്ടിലെ വിമർശനം എഐഎസ്എഫ് സംസ്ഥാന നേതൃത്വം ആവർത്തിക്കുകയും ചെയ്തു.