ഒറ്റയ്ക്ക് കാണാൻ ക്ഷണിച്ചു ; പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നടി..

Spread the love

ബോളിവുഡ് സിനിമാ മേഖലയെ ഞെട്ടിപ്പിച്ച് നടിയുടെ ഗുരുതര ആരോപണം. ബോളിവുഡിലെ പ്രമുഖനായ ഒരു നടനെതിരെയാണ് നടി ഇഷാ കോപികർ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒറ്റയ്ക്ക് കാണണമെന്നാവശ്യപ്പെട്ട് നടൻ തന്നെ ക്ഷണിച്ചെന്നാണ് ഇഷ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സംഭവത്തിന് ശേഷം താനാകെ തകർന്നുപോയെന്നും നടി പറഞ്ഞു.

ബോളിവുഡ് ഹം​ഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇഷ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പറഞ്ഞത്. 2000-ത്തിന്റെ പകുതിയോടെയാണ് സംഭവം നടന്നത്. പ്രശസ്തനായ ഒരു നിർമാതാവ് വിളിച്ചു. ആ സമയത്ത് ചെയ്യാനിരുന്ന സിനിമയുടെ നായകന്റെ ​ഗുഡ് ലിസ്റ്റിൽ എന്റെ പേരുണ്ടെന്നാണ് നിർമാതാവ് പറഞ്ഞത്. എന്താണതുകൊണ്ട് അദ്ദേഹം അർത്ഥമാക്കിയതെന്ന് എനിക്ക് മനസിലായില്ല. ഞാനുടനെ തന്നെ നായകനെ വിളിച്ചു. അപ്പോഴാണ് ഒറ്റയ്ക്ക് അവിടേക്ക് ചെല്ലണമെന്ന് അയാൾ ആവശ്യപ്പെട്ടത്. നിർമാതാവിനെ ഉടനെ തന്നെ വിളിച്ച് ഞാനാ സിനിമയിൽ നിന്ന് ഒഴിവാകുകയായിരുന്നു. ഇഷ പറഞ്ഞു.

ആ സംഭവത്തിന് ശേഷം താനാകെ തകർന്നുപോയെന്ന് ഇഷ കൂട്ടിച്ചേർത്തു. കഴിവിലാണ് കാര്യമെന്നാണ് താൻ കരുതുന്നത്. പക്ഷേ ഇവിടെ സംഭവിക്കുന്നത് ഹീറോയുടെ ​ഗുഡ് ബുക്കിൽ കയറുന്നതിലാണ് കാര്യമെന്നതിലാണ്. ​ഗുഡ് ബുക്ക് എന്നുപറയുന്നത് ഇതാണ്. എല്ലാവർക്കും ഒരു തുടക്കവും പ്രാധാന്യവുമുണ്ടെന്നാണ് തനിക്ക് തോന്നുന്നത്. തന്നെ സംബന്ധിച്ചിടത്തോളം ജീവിതമാണ് ജോലിയേക്കാൾ വലുതെന്നും ഇഷ പറഞ്ഞു.

1998-ൽ പുറത്തിറങ്ങിയ ഏക് ഥാ ദിൽ ഏക് ഥി ധഡ്കൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഇഷ ബി​ഗ് സ്ക്രീനിൽ അരങ്ങേറുന്നത്. അതേ വർഷം ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ തെലുങ്കിലും കാതൽ കവിതൈയിലൂടെ തമിഴിലുമെത്തി. തമിഴിൽ വിജയ് യുടെ നായികയായെത്തിയ നെഞ്ചിനിലേ വൻ ഹിറ്റായിരുന്നു. അരവിന്ദ് സ്വാമിക്കൊപ്പമുള്ള എൻ ശ്വാസക്കാറ്റേയും ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ്-ഹിന്ദി വെബ്സീരീസായ ദഹനത്തിലാണ് ഇഷ ഒടുവിൽ അഭിനയിച്ചത്.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

This Post Has One Comment

Leave a Reply

You cannot copy content of this page