
“ശ്രീനിവാസൻ അലോപ്പതി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്” ശ്രീനിവാസന്റെ അലോപ്പതി മരുന്നുകളോടുള്ള വിരോധം കുത്തിപ്പൊക്കി രംഗത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
ഇടക്കൊച്ചി സഹകരണ ബാങ്കിന്റെ വിഷരഹിത ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടന വേളയിൽ അലോപ്പതി മരുന്നുകൾക്കെതിരെ ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ കുത്തിപ്പൊക്കിയാണ് സോഷ്യൽ മീഡിയ രംഗത്ത് വന്നിരിക്കുന്നത്.
നെഞ്ച് വേദനയെ തുടർന്ന് മാർച്ച് 30ന് അങ്കമാലിയിലെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീനിവാസന് ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും, അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു, ഇതിന് പിന്നാലെയാണ് ശ്രീനിവാസനെ തന്റെ വാക്കുകൾ ഓർമിപ്പിച്ച് സോഷ്യൽ മീഡിയ രംഗത്തെത്തിയത്.
പഞ്ചനക്ഷത്ര ആശുപത്രികള്‍ പുരോഗതിയുടെ ലക്ഷണമല്ലെന്നും രാജ്യത്തെ മുഴുവന്‍ അലോപ്പതി മരുന്നുകളും കടലില്‍ എറിഞ്ഞാല്‍ മനുഷ്യര്‍ രക്ഷപ്പെടുമെന്നും നടന് ശ്രീനിവാസന് പറഞ്ഞിരുന്നു.
നാട്ടിലുയരുന്ന പഞ്ചനക്ഷത്ര ആശുപത്രികള്‍ അധോഗതിയുടെ ലക്ഷണമാണ്. 2012 ലെ കണക്കുകള്‍ പ്രകാരം എറണാകുളം ജില്ലയില്‍ 13600 വൃക്കരോഗികളുണ്ടെന്നും ശ്രീനിവാസന് പറഞ്ഞു.
ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയുമാണ് ഇവര്‍ രോഗികളായി തീര്‍ന്നത്. വികസിത രാജ്യങ്ങളില്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ഉന്മൂലം ചെയ്ത ക്ലോറിനേഷന് സമ്പ്രദായമാണ് പെരിയാറിലെ ജലം ശുചീകരിക്കുന്നതിന് അവലംബിക്കുന്നത്. രോഗമകറ്റാന്‍ കഴിക്കുന്ന മരുന്നുകള്‍ അപകടകാരികളാണെന്നും മുഴുവന്‍ അലോപ്പതി മരുന്നുകളും കടലില്‍ എറിഞ്ഞാല്‍ മനുഷ്യര്‍ രക്ഷപ്പെടുമെന്നുമാണ് ശ്രീനിവാസൻ പറഞ്ഞിരുന്നത്.
ശ്രീനിവാസൻ അലോപ്പതി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്, എന്ന് പറഞ്ഞ് പരിഹസിക്കുന്ന സോഷ്യൽ മീഡിയ ശ്രീനിവാസൻ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് തിരിച്ചെത്തട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നുണ്ട്.