
അബ്ദുന്നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്താർബുദം നിയന്ത്രണാതീതമായി ഉയർന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എമർജൻസി കേയറിന് വേണ്ടി ബംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് മദനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ..
ദുആ അഭ്യർത്ഥന
ഇന്ന് മഗ്രിബിനോട് അനുബന്ധിച്ച് മഅ്ദനി ഉസ്താദിന് ബി.പി ക്രമാതീതമായി ഉയരുകയും ആരോഗ്യനില ആശങ്കാജനകമാകുകയും ചെയ്തതിനെ തുടർന്ന് എമർജൻസി മെഡിക്കൽ കേറിന് വേണ്ടി ബാംഗ്ലൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എല്ലാവരും പ്രത്യേകം ദുആ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.