
കളമശ്ശേരി: ഓണ്‍ലൈന്‍ വഴി ഓർഡർ ചെയ്ത ഭക്ഷണം വാങ്ങാന്‍ കോളജ് കാമ്പസില്‍ കാത്തുനിന്ന വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആലുവ തേവക്കല്‍ വടക്കേടത്ത് വീട്ടില്‍ അജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കിന്‍ഫ്രക്ക് സമീപം ന്യുവാല്‍സ് കാമ്പസില്‍ ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം നടന്നത്.ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ഭക്ഷണത്തിനായി സഹപാഠിയുമായെത്തി ഭക്ഷണം എടുക്കാന്‍ സെക്യൂരിറ്റി കാബിനില്‍ കയറിയ സമയം പുറത്ത് നിന്ന വിദ്യാര്‍ഥിനിയെ കാമ്പസിനകത്തുള്ള എസ്.ബി.ഐ എ.ടിഎമ്മില്‍നിന്ന് പണം സ്വീകരിക്കാനെത്തിയ യുവാവ് കയറിപ്പിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കളമശ്ശേരി എസ്.എച്ച്.ഒ പി.ആര്. സന്തോഷിന്റെ നേതൃത്വത്തില്‍ യുവാവിനെ ഉടന്‍ അറസ്റ്റ് ചെയ്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.