
ഭോപാൽ: നിർത്തിയിട്ട ട്രെയിനിന്റെ എഞ്ചിന് മുകളിൽ കയറി സെൽഫിയെടുത്ത 16കാരൻ വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം.
മധ്യപ്രദേശിലെ ഛത്താർപൂർ റെയിൽവെ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മധ്യപ്രദേശ് സ്വദേശിയായ സുഹൈൽ മൻസൂരിയാണ് മരിച്ചത്.
സെൽഫി എടുക്കാനായി നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ എഞ്ചിന് മുകളിൽ കയറിയ സുഹൈൽ ഹൈ ടെൻഷൻ വൈദ്യുതി കേബിളിൽ പിടിക്കുകയായിരുന്നുവെന്ന് റെയിൽവേ സുരക്ഷ (ആർ.പി.എഫ്) ഉദ്യോഗസ്ഥൻ ജിതേന്ദ്ര കുമാർ പറഞ്ഞു
സുഹൈലിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം വീട്ടുകാർക്ക് കൈമാറി.