ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പെടുവാന്‍ തോന്നിയാല്‍ അത് ചോദിക്കും : മീ ടുവിനെക്കുറിച്ചുള്ള ചോദ്യത്തിനെതിരെ വിനായകൻ

Spread the love

മീ ടു എന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ലെന്ന് നടന്‍ വിനായകന്‍. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പെടുവാന്‍ തോന്നിയാല്‍ അത് ചോദിക്കും.അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. ‘ഒരുത്തീ’ എന്ന സിനിമയുടെ ഭാഗമായുള്ള പ്രസ് മീറ്റില്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിനായകൻ .

‘എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ? അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ വിനായകന്‍ പറഞ്ഞു.

സാമൂഹിക പ്രശ്നനങ്ങളെക്കുറിച്ചുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റുകളെക്കുറിച്ച്‌ അദ്ദേഹം ഇങ്ങനെ പറയുന്നു. ‘ഞാന്‍ പങ്കുവെക്കുന്ന എല്ലാ പോസ്റ്റും ചില ആളുകള്‍ ചില കാര്യങ്ങള്‍ വിട്ടു കളയുന്ന കാര്യങ്ങളാണ്. ലക്ഷകണക്കിന് ആളുകള്‍ എന്നെ ഫോളോ ചെയ്യുന്നുണ്ട്. ഏതെങ്കിലും ഒരുത്തന് കൊള്ളാന്‍ വേണ്ടിയാണ് ഞാന്‍ പോസ്റ്റ് ഇടുന്നത്. കൊണ്ടു കഴിഞ്ഞാല്‍ ഞാന്‍ ആ പോസ്റ്റ് കളയും. വിമര്‍ശനം ആണ് ഞാന്‍ ഇടുന്നത്. അത് അവര്‍ ഏറ്റെടുത്താല്‍ അത് ഞാന്‍ മാറ്റും,’

മാന്യന്മാരെന്ന് നടിക്കുന്നവരെ താന്‍ എന്നും വിമര്‍ശിക്കുമെന്നും വിനായകൻ കൂട്ടിച്ചേർത്തു. അതിന്റെ പേരില്‍ സിനിമ ജീവിതത്തിന് യാതൊന്നും തന്നെ സംഭവിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ‘ഈ ലോകത്ത് മാന്യന്‍ എന്ന് പറയുന്ന അമാന്യനെ ഞാന്‍ ചീത്ത പറയും. മാന്യന്‍ എന്ന് പറയുന്ന വെള്ളപൂശിയ കുഴിമാടങ്ങളെ ഞാന്‍ എന്നും മുഖത്ത് നോക്കി ചീത്ത പറയും. അത് ഒരിക്കലും സിനിമാ ജീവിതത്തെ ബാധിക്കില്ല എന്നാണ് ഒരുത്തീ, പട എന്നീ സിനിമകള്‍ വ്യക്തമാക്കുന്നത്. കൊവിഡിന്റെ മരുന്ന് ഏറ്റവും ഡേര്‍ട്ട് ആയ വിനായകന്‍ ആണ് ഉണ്ടാക്കുന്നത് എങ്കില്‍ എല്ലാവരും എന്റെ അടുത്ത് വരും. എന്റെ പേര്‍സണല്‍ ലൈഫിന് യാതൊരു പ്രസക്തിയുമില്ല. ഇതാണ് റിയാലിറ്റി. ഐ ആം എ ഡേര്‍ട്ട്. ഞാന്‍ അതില്‍ തന്നെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് നിങ്ങള്‍ പറയുന്നതാണ്. എനിക്ക് അങ്ങനെയല്ല. ഐ ആം നോട്ട് എ ഡേര്‍ട്ട്. ഞാന്‍ ഭയങ്കരനാണ്’, വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

W3Schools.com

About Post Author

Related Posts

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട്‌ ചെയ്യുന്നതിനിടെ ഹൃദയാഘാതം ; മലപ്പുറം സ്വദേശിയ്‌ക്ക് റിയാദിൽ ദാരുണാന്ത്യം

Spread the love

വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. 

ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റതിനെ തുടർന്ന് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി..

Spread the love

ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശിയെ കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്..

Spread the love

കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

സ്വാതന്ത്ര്യദിനം കഴിഞ്ഞു. ഉയർത്തിയ കൊടി എന്ത് ചെയ്യണം എന്ന് സംശയം ഉണ്ടോ? ഉത്തരം ഇതാ…..

Spread the love

പതാക എങ്ങനെയൊണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുവേ ആളുകൾക്ക് ഗ്രാഹ്യം കുറവാണ്.

ഭക്ഷ്യ ധാന്യങ്ങളില്‍ കീടനാശിനി അടിച്ചു; റേഷന്‍കടയുടെ അംഗീകാരം റദ്ദാക്കി.

Spread the love

ജില്ലയില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പത്ത് റേഷന്‍ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായും മൂന്ന് എണ്ണത്തിന്റെ സ്ഥിരമായും റദ്ദ് ചെയ്തിട്ടുണ്ട്.

സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാൻ ചെന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ..

Spread the love

സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാൻ ബൈക്കിലെത്തിയ മണികണ്ഠനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ‌ പൊലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തു.

Leave a Reply

You cannot copy content of this page