
വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിൽ ‘തുല്യരാണ് നമ്മൾ ആർത്തവകാലാരോഗ്യം സാമൂഹിക ഉത്തരവാദിത്തം’ എന്ന വിഷയത്തെ ആസ്പദമാക്കി ബഹുജന പരിപാടി സംഘടിപ്പിച്ചു.
18-ാം വാർഡ് മെമ്പർ നൗഫൽ വലിയകത്ത് ഉദ്ഘാടന കർമം നിർവഹിച്ച പരിപാടിയിൽ റിട്ട. അദ്ധ്യാപിക സരോജിനി ടീച്ചർ ക്ലാസ് എടുത്തു.
ജോഷി ചാളിപ്പാട് ആമുഖ പ്രസംഗം നടത്തി.കോസ്റ്റൽ പോലീസ് എസ് ഐ മണികണ്ഠൻ,ശിവൻ,വിൻസൻ്റ് എ ഡി എന്നിവർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.
വർണ്ണക്കൂട്ട് പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.ആശ വർക്കർ സിന്ധുവിന്റെ സാനിധ്യത്തിൽ അംഗനവാടി ടീച്ചർ ബിനു സ്വാഗതവും നസീമ ഹാരിസ് നന്ദിയും പറഞ്ഞു.